HOME
DETAILS
MAL
ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റ്
backup
May 07 2017 | 18:05 PM
പാരിസ്: ആശങ്കകള്‍ക്കൊടുവില്‍ ഫ്രഞ്ച് ജനത തീവ്ര വലതുപക്ഷത്തിനെതിരേ നിലയുറപ്പിച്ചു. ലോകരാഷ്ട്രീയത്തില്‍ അതിനിര്‍ണായകമായ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ വിഭാഗമായ നാഷണല്‍ ഫ്രന്റിന്റെ മരിന് ലെ പെന്നിനെതിരേ മിതവാദി വിഭാഗമായ എന്‍ മാര്‍ഷെയുടെ ഇമ്മാനുവല്‍ മാക്രോണിന് മിന്നുന്ന വിജയം.
65.1 ശതമാനം വോട്ട് നേടിയാണ് മാക്രോണ്‍ എലിസീ കൊട്ടാരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മരിന് ലെ പെന്‍ 34.9 ശതമാനം വോട്ട് നേടി. 39കാരനായ മാക്രോണ്‍ ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ്. അടുത്ത ഞായറാഴ്ച അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ആകെ 47.58 ദശലക്ഷം വോട്ടര്‍മാരില്‍ 65.3 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. ആദ്യഘട്ടത്തേതിനെ അപേക്ഷിച്ച് കുറഞ്ഞ പോളിങ്ങാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."