യു.എസില്‍ 19കാരിയായ ഗര്‍ഭിണിയെ കൊലപ്പെടുത്തി കുഞ്ഞിനെ പുറത്തെടുത്തു
ഫേസ്ബുക്ക് വഴി പ്രലോഭനം
ചിക്കാഗോ: യു.എസില്‍ 19കാരിയായ ഗര്‍ഭിണിയെ കൊലപ്പെടുത്തി കുഞ്ഞിനെ പുറത്തെടുത്തു. മെര്‍ലന്‍ ഒക്കോവ ലോപസ് എന്ന കൗമാരക്കാരിയാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ ചിക്കാഗോ പൊലിസ് കസ്റ്റഡിയിലെടുത്തു. കാണാതായി നാലാഴ്ചയ്ക്കു ശേഷമാണ് മെര്‍ലന്‍ കൊല്ലപ്പെട്ടത്.
ഒന്‍പതു മാസം ഗര്‍ഭിണിയായ അവരെ ഒരു അപരിചിതന് കുഞ്ഞിനു വേണ്ടതെല്ലാം സൗജന്യമായി നല്‍കാമെന്നു പറഞ്ഞ് മോഹിപ്പിച്ച് വീട്ടിലേക്കു കൊണ്ടുപോയി കൊലപ്പെടുത്തി കുഞ്ഞിനെ ഗര്‍ഭാശയത്തില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നെന്ന് പൊലിസും ബന്ധുക്കളും പറഞ്ഞു. കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതര നിലയില്‍ തുടരുകയാണ്.
വീട്ടിലെ ചവറുകള്‍ കളയുന്ന കുട്ടയിലായിരുന്നു മെര്‍ലിന്റെ മൃതദേഹം. അമ്മമാര്‍ക്കു വേണ്ടിയുള്ള ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ അംഗമായിരുന്നു മെര്‍ലന്‍.
അംഗങ്ങളായവരുടെ കുഞ്ഞുങ്ങള്‍ക്ക് സൗജന്യമായി വസ്ത്രവും മറ്റും നല്‍കുമെന്നായിരുന്നു വാഗ്ദാനം.
അതിനിടെ ലോപസിന്റെ മരണവുമായി ബന്ധപ്പെട്ട് 46കാരിയായ ക്ലാരിസ ഫിഗോറ, മകള്‍ ദിസ്രി ഫിഗോറ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. ക്ലാരിസയുടെ കാമുകന് പീറ്റര്‍ ബോബകിനെ കൊലപാതകം മറച്ചുവച്ചതിന് പൊലിസ് അറസ്റ്റ് ചെയ്തു. കൊല നടത്താന്‍ അമ്മയെ സഹായിച്ചെന്ന് മകള്‍ ദിസ്രി സമ്മതിച്ചു. വൈകിട്ട് ആറിന് ഇവരുടെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."