HOME
DETAILS
MAL
കൗതുകക്കാഴ്ചകളുമായി കാലിക്കറ്റ് ബീച്ച് ഫെസ്റ്റ്
backup
September 07 2018 | 04:09 AM
കോഴിക്കോട്: ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ കൗതുകങ്ങളുടെ തീരാകാഴ്ചകളും വിജ്ഞാന, വിനോദ, വിപണന മേളകളുമായി കാലിക്കറ്റ് ബീച്ച് ഫെസ്റ്റ് പ്രദര്‍ശനം തുടരുന്നു. തീരദേശ രക്ഷാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയാണു പ്രദര്‍ശനം ഒരുക്കുന്നത്.
യഥാര്‍ഥ താജ്മഹലിനു മുന്നില്‍ നില്ക്കുന്ന പ്രതീതി ജനിപ്പിക്കുന്ന താജ് മാതൃക മേളയിലെത്തുന്ന ആബാലവൃദ്ധ ജനങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്നു. അലങ്കാര മത്സ്യങ്ങളുടെ പ്രദര്‍ശനമാണു മേളയുടെ മറ്റൊരാകര്‍ഷണം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മത്സ്യങ്ങള്‍ അക്വേറിയത്തിലുണ്ട്. 20,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വിലവരുന്ന അലങ്കാരമത്സ്യങ്ങളുണ്ട് ഇവിടെ. ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ട്. മേള 24നു സമാപിക്കുമെന്ന് പ്രസിഡന്റ് റാഫി പുതിയകടവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."