ദുരന്തബാധിതര്‍ക്ക് ആശ്വാസമേകി മജീഷ്യന്‍ മുതുകാട് കരിഞ്ചോല മലയില്‍
താമരശേരി: പ്രകൃതിയുടെ താളം മനസിലാക്കി പ്രകൃതിയെ സ്‌നേഹിച്ച് ആര്‍ഭാടജീവിതം വെടിഞ്ഞ് പുതിയ ജീവിതം കെട്ടിപ്പടുക്കാന്‍ മലയാളികള്‍ തയാറാകണമെന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. കണ്ണപ്പന്‍കുണ്ടില്‍ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങളെയും ജീവകാരുണ്യ പ്രവര്‍ത്തകരുടെയും സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൈലള്ളാംപാറ സെന്റ് ജോസഫ് യു.പി സ്‌കൂളില്‍ കൈതപ്പൊയില്‍ എം.ഇ.എസ് സ്‌കൂള്‍ സംഘടിപ്പിച്ച 'ഞങ്ങള്‍ കൂടെയുണ്ട് ' പരിപാടിയില്‍ പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് അധ്യക്ഷനായി. എം.പി ഫിയാസ്, പ്രഭ, ബാബു മരുതോരക്കുന്നേല്‍, ശാരത, ബഷീര്‍ മണല്‍വയല്‍ എന്നിവരെ മുതുകാട് പൊന്നാടയണിയിച്ച് ആദരിച്ചു.
എം.ഇ.എസ് ജില്ലാ സെക്രട്ടറി പി.കെ അബ്ദുല്‍ ലത്തീഫ്, എം.ഇ.എസ് അഖിലേന്ത്യാ സെക്രട്ടറി സി.ടി സക്കീര്‍ ഹുസൈന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഒതയോത്ത് അഷ്‌റഫ്, റീന, ഷാഫി വളഞപാറ, ബീനാ തങ്കച്ചന്‍, ജോസ് കാണിച്ചിക്കുഴി, കെ.എം.ഡി മുഹമ്മദ്, കെ.പി അബ്ദുറഹിമാന്‍ കുട്ടി, പി.എ അബ്ദുറഹിമാന്‍, സിസിലി പോള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."