എസ്.എസ്.എല്‍.സിക്ക് 99 ശതമാനം വിജയം
അടിമാലി: ഹൈറേഞ്ചിലെ ആദ്യകാല സ്ക്കൂളായ അടിമാലി സര്‍ക്കാര്‍ ഹൈസ്കൂളില്‍ ഇത്തവണ എസ്.എസ്.എല്‍.സി ക്ക് 99 ശതമാനം വിജയം. പരീക്ഷ എഴുതിയ 80 കുട്ടികളില്‍ 79 പേരും വിജയിച്ചു. സര്‍ക്കാര്‍ സ്കൂള്‍ മിന്നുന്ന വിജയം നേടിയപ്പോഴും ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് മറ്റ് സ്കൂളുകളെ ആശ്രയിക്കേണ്ടി വരുന്നു. ഇവിടെ പ്ലസ്ടുവെന്ന മുറവിളിക്ക് കാലങ്ങളുടെ പഴക്കമുണ്ട്. ഈ സ്കൂളിലെ വിദ്യാര്‍ഥികളില്‍ അധികവും ആദിവാസികുടികളിലെ കുട്ടികളാണ്.
സര്‍ക്കാര്‍ ഈ വര്‍ഷം മികവിന്റെ സ്കൂളായി തെരഞ്ഞെടുത്ത് മൂന്ന് കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്റ്റുഡന്റ്സ് പൊലിസ് കേഡറ്റ് ബാച്ചും അനുവദിച്ചിട്ടുണ്ട്.
ഇത്തവണയെങ്കിലും പ്ലസ്ടു അനുവദിച്ച് കിട്ടുമെന്ന പ്രതീക്ഷയിലാ ണ് കുട്ടികളും രക്ഷിതാക്കളും.വിശാലമായ കളിസ്ഥലം, പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സ്ഥലസൗകര്യം എന്നിവയുമുണ്ട്. സ്കൂളില്‍ ഉപരിപഠന സാധ്യതയൊരുങ്ങിയാല് വിദൂര ആദിവാസികുടികളില്‍ നിന്നടക്കമുള്ള ആയിരകണക്കിന് വിദ്യാര്‍ഥികള്‍ക്ക് സൗകര്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."