HOME
DETAILS
MAL
തൊഴിലാളികളുടെ സംരക്ഷണം സര്‍ക്കാര്‍ മറന്നതായി ഐ.എന്‍.ടി.യു.സി
backup
May 07 2017 | 18:05 PM
തൊടുപുഴ: തൊഴിലാളികളുടെ സംരക്ഷണം പിണറായി സര്‍ക്കാര്‍ മറന്നതായി ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡന്റ് ജോര്‍ജ് കരിമറ്റം കുറ്റപ്പെടുത്തി.
മൂന്നാര്‍ മേഖലയില്‍ വിറകു വെട്ടി ഉപജീവനം നടത്തിവന്ന തൊഴിലാളികള്‍ പട്ടിണിയിലായി. എന്നിട്ടും സര്‍ക്കാര്‍ അറിഞ്ഞ ഭാവം കാണിക്കുന്നില്ല. ചുമട്ടു തൊഴിലാളികള്‍ ന്യായമായ തൊഴിലും കൂലിയും ഇല്ലാത്തവരായി. തൊടുപുഴ രാജീവ് ഭവനില്‍ ഹെഡ് ലോഡ് വര്‍ക്കേഴ്സ് ഫെഡറേഷന് ജനറല്‍ ബോഡി മീറ്റിങ്് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
വി. തങ്കപ്പന് അധ്യക്ഷത വഹിച്ചു. എ. പി. ഉസ്മാന്, എന്‍. ഐ. ബെന്നി, ജെയിംസ് മാമൂട്ടില്‍, അഡ്വ. എസ്. അശോകാന്, ജോയ് മൈലാടി, ജി. രാജു, ജാഫര്‍ഖാന്‍ മുഹമ്മദ്, കെ. പി. റോയ്, എം. കെ. ഷാഹുല്‍, വി. ബി. ബിസു, പി .എസ് സിദ്ധാര്ത്ഥന്, ടി .കെ. നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."