ആണവകരാര്‍: ചൈനയും റഷ്യയും ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് ഇറാന്
ബെയ്ജിങ്: യു.എസിന്റെ ഉപരോധം മൂലം രാജ്യം കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ 2015ലെ ആണവകരാറില്‍ ഉറച്ചുനിന്ന ഇറാനെ രക്ഷിക്കാന്‍ സുഹൃദ് രാജ്യങ്ങളായ ചൈനയും റഷ്യയും ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് ഇറാന് വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ശരീഫ് ആവശ്യപ്പെട്ടു.
ഇന്നലെ ബെയ്ജിങ്ങില്‍ ചൈനീസ് വിദേശകാര്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചര്‍ച്ചയില്‍ ഇറാനെ സഹായിക്കാന്‍ ചൈന ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യവും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. മേഖലയിലെ യു.എസ് താല്പര്യങ്ങള്ക്കും സഖ്യരാജ്യങ്ങള്‍ക്കും ഇറാന് ഭീഷണിയുയര്‍ത്തുന്നുവെന്നാണ് അമേരിക്കന്‍ ആരോപണം. വിമാനവാഹിനിയും യുദ്ധവിമാനങ്ങളും വിന്യസിച്ച് ഇറാനെ സമ്മര്‍ദത്തിലാക്കാനും അമേരിക്ക ശ്രമിച്ചിരുന്നു.
എന്നാല്‍ യു.എസുമായി യുദ്ധത്തിനില്ലെന്ന നയതന്ത്രപരമായ നിലപാടാണ് ഇറാന് സ്വീകരിച്ചത്. ആണവകരാറില്‍ ഒപ്പിട്ട വന്‍ശക്തി രാജ്യങ്ങള്‍ ഇറാനെതിരായ ഉപരോധം പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്നും ഇറാന് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."