HOME
DETAILS
MAL
എലിപ്പനി: 13 സംശയാസ്പദ കേസുകള്‍ കൂടി
backup
September 07 2018 | 04:09 AM
കോഴിക്കോട്: ജില്ലയില്‍ എലിപ്പനി നിയന്ത്രണവിധേയമാവുന്നു. ബുധനാഴ്ച വൈകിട്ട് മുതല്‍ ഇന്നലെ വൈകിട്ടുവരെ റിപ്പോര്‍ട്ട് ചെയ്തവയില് ഏഴു കേസുകള്‍ സ്ഥിരീകരിച്ചു. 13 സംശയാസ്പദ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പെരുവയല്‍, എരഞ്ഞിക്കല്‍, മാവൂര്‍, ചോറോട്, ചേവായൂര്‍, കക്കോടി, കുന്ദമംഗലം, മുതലക്കുളം, നടക്കാവ്, പുതിയറ, വെസ്റ്റ്ഹില്‍, വെള്ളയില്‍, മാങ്കാവ് എന്നിവിടങ്ങളില്‍നിന്നാണു പുതിയ കേസുകള്‍. ഇതോടെ സംശയാസ്പദമായ കേസുകളുടെ ആകെ എണ്ണം 270 ആയി. ഇതുവരെ 135 കേസുകള്‍ സ്ഥിരീകരിച്ചു. സ്ഥിരീകരിച്ച കേസുകളില്‍ ഏഴുമരണവും സംശയാസ്പദമായ കേസുകളില്‍ 12 മരണവുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."