പ്രധാനമന്ത്രി പദത്തിന് കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കില്ലെന്ന് പറഞ്ഞിട്ടില്ല: ഗുലാംനബി ആസാദ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദത്തിന് കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ്. പ്രധാനമന്ത്രി പദത്തില്‍ കോണ്‍ഗ്രസിന് താല്പര്യമില്ലെന്നും അത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കില്ലെന്നും ഞാന്‍ പറഞ്ഞതായുള്ള വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലുതും വര്‍ഷങ്ങളുടെ ചരിത്രവുമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അവസരം കിട്ടിയാല്‍ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിയെ താഴെ ഇറക്കാന്‍ പ്രധാനമന്ത്രി പദംവരെ ഒഴിവാക്കി വിട്ട് വീഴ്ചയ്ക്ക് കോണ്‍ഗ്രസ് തയാറാണെന്ന് കഴിഞ്ഞ ദിവസം ഗുലാംനബി ആസാദ് പറഞ്ഞിരുന്നു. പ്രധാനമന്ത്രി പദത്തിന് കോണ്‍ഗ്രസ് വാശിപിടിക്കില്ലെന്ന അദ്ദേഹത്തിന്റെ വാദം എ.ഐ.സി.സി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും തള്ളിയിരുന്നില്ല. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി പദത്തിന് കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."