അല്‍ വഖ്റ ഒരുങ്ങി
ഖത്തര്‍: 2022 ലോകകപ്പിനൊരുങ്ങുന്ന ഖത്തര്‍ വീണ്ടും ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചു. ലോകകപ്പിനായി ഒരുക്കുന്ന അത്യാധുനിക സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം കഴിച്ചാണ് ഖത്തര്‍ ലോകകപ്പിന് നേരത്തെ തയാറാണെന്ന് അറിയിച്ചത്. ലോകകപ്പിനായി നിര്‍മിക്കുന്ന ഏഴ് സ്റ്റേഡിയങ്ങളില്‍ ആദ്യത്തേതായ അല്‍ വഖ്റയുടെ ഉദ്ഘാടനമാണ് കഴിഞ്ഞ ദിവസം നടന്നത്.
ഖത്തറിലെ അല്‍ അമിര്‍ കപ്പിന്റെ ഫൈനല്‍ മത്സരത്തോടെയാണ് സ്റ്റേഡിയം നാട്ടുകാര്‍ക്ക് വേണ്ടി തുറന്നത്. ഉദ്ഘാടന മത്സരത്തില്‍ മുന്‍ ബാഴ്സലോണ ഇതിഹാസം സാവിയുടെ അല്‍ സാദിനെ ഒന്നിനെതിരേ നാലുഗോളുകള്‍ക്ക് തോല്‍പ്പിച്ച് അല്‍ ദുഹൈല്‍ ക്ലബ് കിരീടം ചൂടുകയും ചെയ്തു. ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം കഫുവും ചടങ്ങില്‍ പങ്കെടുത്തു.
ഖത്തര്‍ ലോകകപ്പിനുള്ള ടീമുകളുടെ എണ്ണം കൂട്ടുന്നതിനെക്കുറിച്ച് ഫിഫ തീരുമാനിക്കാനിരിക്കെയാണ് ഖത്തര്‍ പുതിയ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. അയല്‍ രാജ്യങ്ങളുമായി സഹകരിച്ച് 48 ടീമുകളെ ഉള്‍പ്പെടുത്തി 2022ല്‍ ലോകകപ്പ് നടത്താനാണ് ഫിഫ പദ്ധതിയിടുന്നത്. 40,000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയം പായ് കപ്പലിന്റെ മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നത്. പൂര്‍ണമായും എയര്‍ ക@ണ്ടിഷന് സംവിധാനത്തില്‍ രൂപപ്പെടുത്തിയ സ്റ്റേഡിയം 10 ഡിഗ്രിയില്‍ വരെ താപനില നിര്‍ത്താന്‍ കഴിയുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്.
നേരത്തെ ലോകകപ്പ് മത്സരം നടക്കുന്ന ഖലീഫ സ്റ്റേഡിയം നവീകരണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്ത് ഖത്തര്‍ ശക്തി തെളിയിച്ചിരുന്നു. ഇന്നലെ ഉദ്ഘാടനം ചെയ്ത അല്‍ വഖ്റ സ്റ്റേഡിയത്തില്‍ പുല്ല് വിരിക്കുന്ന ജോലികള്‍ ഒന്‍പത് മണിക്കൂറും 15 മിനുട്ടും കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ജൂണ്‍ അഞ്ചിന് പാരിസില്‍ നടക്കുന്ന ഫിഫയുടെ യോഗത്തില്‍ ഖത്തര്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."