പള്ളുരുത്തി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; കൗണ്‍സിലര്‍ക്ക് നേരേ കൈയേറ്റം
പള്ളുരുത്തി: പള്ളുരുത്തി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൗണ്‍സിലര്‍ക്ക് നേരേ സി.പി.എം പ്രവര്‍ത്തകരുടെ കൈയേറ്റം.
ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാലുമണിക്കുശേഷം വോട്ടര്‍മാരെ സി.പി.എം പോളിങ് സ്റ്റേഷനിലേക്ക് കയറ്റുവാന്‍ ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതില്‍ പ്രകോപിതരായ സി.പി.എം പ്രവര്‍ത്തകര്‍ 19ാം ഡിവിഷന് കൗണ്‍സിലറായ കെ.ആര് പ്രേമകുമാറിനെ മര്‍ദിക്കുകയായിരുന്നു. കൗണ്‍സിലറെ മര്‍ദിച്ചവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പള്ളുരുത്തി പൊലിസ് സ്റ്റേഷന് ഉപരോധിച്ചു.
മേയര്‍ സൗമിനി ജെയിന് ഉപരോധം ഉദ്ഘാടനം ചെയ്തു.ഡി.സി.സി സെക്രട്ടറിമാരായ ആര്. ത്യാഗരാജന്, എന്‍.ആര് ശ്രീകുമാര്‍, തമ്പി സുബ്രഹ്മണ്യം, ബ്ലോക്ക് പ്രസിഡന്റ് ബെയ്സില്‍ മൈലന്തറ, സി.എം.പി ജില്ലാ സെക്രട്ടറി പി. രാജേഷ്, എം.കെ നരേന്ദ്രന് തുടങ്ങിയവര്‍ സമരത്തിന് നേതൃത്യം നല്കി.തുടര്‍ന്ന് കൗണ്‍സിലറെ മര്‍ദ്ദിച്ചവര്‍ക്കെതിരെ പൊലിസ് നടപടിയെടുക്കാമെന്ന ഉറപ്പിന്മേല് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."