യുവന്റസ് വിടാനൊരുങ്ങി മാസിമിലിയാനോ അല്ലെഗ്രി
റോം: സീസണ്‍ അവസാനത്തോടെ യുവന്റസ് പരിശീലകന്‍ മാസിമിലിയാനോ അല്ലെഗ്രി ക്ലബ് വിടുമെന്ന് യുവന്റസ് അറിയിച്ചു. അഞ്ചുവര്‍ഷം യുവന്റസിനെ പരിശീലിപ്പിച്ച അല്ലെഗ്രി തുടര്‍ച്ചയായി നാല് ലീഗ് കിരീടങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. ര@ണ്ടു ചാംപ്യന്‍സ് ലീഗ് ഫൈനലിലും അല്ലെഗ്രിയുടെ കീഴില്‍ യുവന്റസ് കളിച്ചു.
ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അയാക്‌സിനോട് യുവന്റസ് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയതോടെ അല്ലെഗ്രി ടീം വിടുമെന്ന വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ അടുത്ത സീസണിലും യുവന്റസില്‍ താനും ക്രിസ്റ്റ്യാനോയും ഉണ്ട@ാവുമെന്ന് അന്ന് അല്ലെഗ്രി പറഞ്ഞിരുന്നു. യുവന്റസിന്റെ ഈ സീസണില്‍ ബാക്കിയുള്ള രണ്ട@ു ലീഗ് മത്സരങ്ങളിലും അല്ലെഗ്രി തന്നെയാവും ടീമിനെ പരിശീലിപ്പിക്കുക. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതിന് വേണ്ടി യുവന്റസ് അധികൃതര്‍ ഇന്ന് വാര്‍ത്താസമ്മേളനം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."