പ്രതിരോധം കുത്തിവെപ്പിലൂടെ; ആരോഗ്യമന്ത്രിക്ക് മതനേതാക്കള്‍ സമ്മതപത്രം നല്‍കും
മലപ്പുറം: ജില്ലയില്‍ ഡിഫ്തീരിയ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിച്ചു ജില്ലയിലെ മുഴുവന്‍ മതവിഭാഗങ്ങളുടെയും നേതാക്കള്‍ ആരോഗ്യമന്ത്രിക്കു സമ്മതപത്രം നല്‍കും. നാളെ രാവിലെ പത്തിനു ടൗണ്‍ഹാളില്‍ നടക്കുന്ന യോഗത്തിലാണ് നേതാക്കള്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കു സമ്മതപത്രം കൈമാറുക.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നിട്ടിറങ്ങുമെന്നും തെറ്റായ പ്രചാരണങ്ങള്‍ക്കെതിരേ ആരോഗ്യവകുപ്പുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും അറിയിച്ചുള്ള സമ്മതപത്രമാണ് കൈമാറുക. രണ്ടു സെഷനുകളിലായി വിപുലമായ യോഗങ്ങളാണ് ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നതെന്നു ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി അറിയിച്ചു. രാവിലെ 10നു ടൗണ്‍ഹാളില്‍ നടക്കുന്ന ആദ്യ സെഷനില്‍ ജില്ലയിലെ എം.പി.മാര്‍, എം.എല്‍.എ.മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ ചെയര്‍മാന്‍മാര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ നേതാക്കല്‍, മതനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വൈകിട്ട് മൂന്നിനു മന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന രണ്ടാം സെഷനില്‍ ജനപ്രതിനിധികള്‍ക്കു പുറമേ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ നേതാക്കള്‍, മതനേതാക്കള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, വനിതാ യുവജന, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍, സന്നദ്ധസംഘടനാ പ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഡയറക്ടറടക്കമുള്ള ഹെല്‍ത്ത് ഓഫിസര്‍മാര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഓഫിസര്‍മാര്‍, കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍, ആശാ വര്‍ക്കര്‍മാര്‍, എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി എജ്യൂക്കേഷന്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.
ജില്ലയിലെ പ്രതിരോധ കുത്തിവയ്പ് 100 ശതമാനമാക്കുന്നതിനുള്ള കര്‍മപദ്ധതികള്‍ ചര്‍ച്ചചെയ്യുകയും പ്രായോഗികതലത്തില്‍ നടപ്പാക്കുന്നതിനുള്ള പരിപാടികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്യും. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ കൃത്യസമയത്തു പങ്കെടുക്കണമെന്നു ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."