HOME
DETAILS

നാടിന് ശാപമായി അനധികൃത പന്നിവളര്‍ത്തല്‍ കേന്ദ്രം

  
backup
May 07 2017 | 19:05 PM

%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b6%e0%b4%be%e0%b4%aa%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%aa



പന്നി വളര്‍ത്തല്‍ കേന്ദ്രത്തിലെ മാലിന്യം തിന്നാനെത്തുന്ന തെരുവുനായ്ക്കള്‍ കാരണം നാട്ടുകാര്‍ക്ക് വളര്‍ത്തുമൃഗങ്ങളെ പുറത്തിറക്കാന്‍ കഴിയാത്ത് അവസ്ഥയാണ്
കൂത്താട്ടുകുളം:  പാമ്പാക്കുട പഞ്ചായത്ത് ആറാം വാര്‍ഡില്‍ കൈനിയിലെ അനധികൃത പന്നിവളര്‍ത്തല്‍ കേന്ദ്രം നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. ഇവിടുത്തെ മാലിന്യങ്ങള്‍ തിന്ന് കഴിയുന്ന പത്തോളം വരുന്ന തെരുവുനായ്ക്കളുടെ ശല്യം കാരണം, ആടുകളെയും, കോഴികളെയും പുറത്തിറക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് നാട്ടുകാര്‍.
ഈച്ചയും രൂക്ഷമായ ദുര്‍ഗന്ധവും മൂലം പ്രദേശത്തെ നൂറോളം വീട്ടുകാര്‍ ദുരിതമനുഭവിക്കുകയാണ്. കഴിഞ്ഞ ദിവസം താണികുന്നേല്‍ കുഞ്ഞുമോന്റെ മൂന്ന് ആടുകളെയാണ് നായ്ക്കുട്ടം അക്രമിച്ച് കൊന്നത്.
കുട്ടികള്‍ക്കു നേരെ പോലും അക്രമണം ഉണ്ടായി. വീട്ടുടമ പെരുവ സ്വദേശിക്ക് പന്നിഫാമിനായി പാട്ടത്തിന് കൊടുത്ത് മറ്റൊരിടത്തേക്ക് മാറി താമസിക്കുകയാണ്. അര്‍ത്ഥ രാത്രിക്കു ശേഷം വാഹനങ്ങളില്‍ എത്തുന്ന ഹോട്ടല്‍ ,അറവ് മാലിന്യങ്ങള്‍ ഇവിടെ തള്ളും ഇതില്‍ നിന്നും പൊട്ടിയ പാത്രങ്ങളും എല്ലും നീക്കിയാണ് പന്നിക്ക് ഭക്ഷണം കൊടുക്കുന്നത്.
ദിവസവും നിശ്ചിത സമയം ഒരേ സ്ഥലത്ത് തീറ്റ കിട്ടുന്നതിനാല്‍ നായ്ക്കുട്ടം സമീപത്തെ റബര്‍ തോട്ടങ്ങളില്‍ തമ്പടിക്കുകയാണ്. ഇവിടെ നിന്നുമുള്ള മാലിന്യങ്ങള്‍ പാലപ്പിള്ളില്‍ ഭാഗത്തെ പാടത്തേക്കാണ് ഒഴുക്കിവിടുന്നത്. പാടത്ത് സ്ഥിരമായി പശുക്കളെ തീറ്റാന്‍ ഇറങ്ങുന്ന നാലോളം പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ഉള്‍പ്പെടെയുളള രോഗങ്ങള്‍ പിടിപെട്ടു.രണ്ട് പേര്‍ മരണപ്പെട്ടതിനും ഫാമില്‍ നിന്നുള്ള മലിനീകരണം കാരണമായെന്ന് നാട്ടുകാര്‍ പറയുന്നു.
ഡ്രാക്കുള ഈച്ചയെന്നറിയപ്പെടുന്ന പ്രാണിവര്‍ഗത്തില്‍പ്പെട്ട ഈച്ച മേഖലയില്‍ കൂടുതലായി കണ്ടുവരുന്നുണ്ട്.
ഇത് കരളിനെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് കാരണമാകുന്നതായി അടുത്തയിടെ നടന്ന പഠനങ്ങളില്‍ പറയുന്നുണ്ട്.
മൂന്നു മാസം മുമ്പ് നൂറോളം നാട്ടുകാര്‍ ഒപ്പിട്ട പരാതി ആരോഗ്യ വിഭാഗത്തിന് നല്‍കിയിരുന്നു.ഫാം നടത്തിപ്പിന് അനുമതി നിഷേധിച്ച് പഞ്ചായത്ത് കത്ത് നല്‍കിയെങ്കിലും ഇപ്പോള്‍ വീണ്ടും തുടങ്ങിയിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago