കൊണ്ടോട്ടി നഗരസഭ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം നല്‍കും
കൊണ്ടോട്ടി: പ്രളയബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ തനത് ഫണ്ടില്‍നിന്ന് നല്‍കാന്‍ നഗരസഭാ കൗണ്‍സില്‍യോഗം തീരുമാനിച്ചു. കാലവര്‍ഷക്കെടുതിയില്‍ നഗരസഭയിലെ 45 റോഡുകള്‍ തകര്‍ന്ന് 88 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി അസി. എന്‍ജിനീയര്‍ യോഗത്തില്‍ അറിയിച്ചു. ഇതില്‍ ഒന്‍പത് റോഡുകള്‍ അടിയന്തിരമായി നന്നാക്കുന്നതിന് വാര്‍ഷിക പദ്ധതിയില്‍ ഭേദഗതി വരുത്തും. ശേഷിക്കുന്ന റോഡുകളും പുനരുദ്ധാരണം നടത്തും.
ബസ് സ്റ്റാന്‍ഡിന്റെ പ്രവേശന ഭാഗത്തെ തകര്‍ന്ന സ്ഥലം നന്നാക്കുന്നതിന് വീണ്ടും കോണ്‍ക്രീറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ആരോഗ്യ വിഭാഗത്തിലെ ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി രണ്ട് ഇരുചക്ര വാഹനങ്ങള്‍ വാങ്ങും. നഗരസഭ പരിധിയില്‍ 41 പൊതു ശൗച്യാലയങ്ങള്‍ നിര്‍മിക്കും. 30ാം വാര്‍ഡില്‍ പൊതു കുടിവെള്ള ടാപ്പ് സ്ഥാപിക്കുന്നത് സംബന്ധിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് തയാറാക്കാന്‍ അസി. എന്‍ജീനീയറെ ചുമതലപ്പെടുത്തി.
നഗരസഭ പരിധിയിലെ കൈയേറ്റങ്ങള്‍ പൊളിച്ചു മാറ്റുന്നത് തുടരും. ഇതിനായി പരിശോധന നടത്തും. നേരത്തെ നോട്ടീസ് നല്‍കിയവരുടെ നിലവിലെ സ്ഥിതി പരിശോധിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗമായി തെഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍ പി. അബ്ദുറഹ്മാന് നഗരസഭ ഉപഹാരം നല്‍കി. നഗരസഭ ആക്ടിങ് ചെയര്‍മാന്‍ യു.കെ മമ്മദിശ അധ്യക്ഷനായി.
അഡ്വ. കെ.കെ സമദ്, ചുക്കാന്‍ ബിച്ചു, ഇ.എം റഷീദ്, പി. അബ്ദുറഹ്മാന്‍(ഇണ്ണി), സി. മുഹമ്മദ് റാഫി, സി.കെ നാടിക്കുട്ടി, വി. അബ്ദുല്‍ഹഖീം, അദ്‌നാന്‍, കെ.സി ഷീബ സംസാരിച്ചു.
വൈദ്യുത തൂണുകള്‍ മാറ്റാന്‍ കെ.എസ്.ഇ.ബി തുക നല്‍കും
കൊണ്ടോട്ടി: ദേശീയപാത കൊണ്ടോട്ടി പാണ്ടിക്കാട് ജങ്ഷനിലെ ഗാതാഗക്കുരുക്ക് പരിഹരിക്കാനായി റോഡില്‍നിന്ന് വൈദ്യുത തൂണ്‍ മാറ്റാന്‍ കെ.എസ്.ഇ.ബിക്ക് തുക നല്‍കാന്‍ നഗരസഭ തീരുമാനിച്ചതായി ആക്ടിങ് ചെയര്‍മാന്‍ യു.കെ മമ്മദിശ പറഞ്ഞു. 40,832 രൂപയാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരിക്കുന്നത്. തുകയില്‍ കുറവ് വരുത്താന്‍ ആവശ്യപ്പെടും.
പാണ്ടിക്കാട് ജങ്ഷനിലെ റോഡരികിലുള്ള രണ്ട് വൈദ്യുത തൂണുകള്‍ നീക്കം ചെയ്യുന്നതിനാണ് തുക ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി നഗരസഭയെ സമീപിച്ചത്. ദേശീയ പാതയോരത്തുള്ള രണ്ട് വൈദ്യുത തൂണുകള്‍ മാറ്റി റോഡ് വീതികൂട്ടിയാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവും. ഇത് സംബന്ധിച്ച് നേരത്തെ ട്രാഫിക് ഉപദേശക സമിതി യോഗം ചേര്‍ന്ന് തീരുമാനിച്ചിരുന്നു. പ്രശ്‌നത്തിന് പരിഹാരം കാണാന്‍ നഗരസഭ വൈദ്യുതത്തൂണുകള്‍ മാറ്റാമെന്ന് അറയിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."