ആശ്വാസവചനങ്ങളുമായി തങ്ങള്‍ പരപ്പനങ്ങാടി കടപ്പുറത്ത്
പരപ്പനങ്ങാടി: മത്സ്യത്തൊഴിലാളികളുടെ വറുതി നേരില്‍ക്കാണാനും പ്രാര്‍ഥന നടത്തുന്നതിനുമായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അരയന് കടപ്പുറം മഹല്ലിലെ പുത്തന്കടപ്പുറത്തെത്തി. ആശ്വാസവചനങ്ങളുമായെത്തിയ തങ്ങളെ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, ഖതീബ്, മുദര്രിസുമാര്, കാരണവന്മാര്, ഉസ്താദുമാര്‍, ദര്‍സ് വിദ്യാര്‍ഥികള്‍, നാട്ടുകാര്‍ എന്നിവരടങ്ങുന്ന വന്‍ ജനാവലി സ്വീകരിച്ചു.
കടലാക്രമണത്തില്‍ നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച തങ്ങള്‍, പുത്തന്‍കടപ്പുറം ഫിഷ്ലാന്‍ഡിങ് പരിസരത്തു സജ്ജമാക്കിയ സദസില്‍ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്കി. തുടര്‍ന്നു കടല്വക്കിലേക്കിറങ്ങിയും പ്രാര്‍ഥിച്ചു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തുടങ്ങിവച്ച പ്രാര്‍ഥനയാണ് ഹൈദരലി തങ്ങളുടെ നേതൃത്വത്തില്‍ ഇപ്പോഴും തുടരുന്നത്.
പി.കെ അബ്ദുറബ്ബ് എം.എല്‍.എ, പി.എസ്.എച്ച് തങ്ങള്‍, സയ്യിദ് മുഹമ്മദ്കോയ തങ്ങള്‍ പരപ്പനങ്ങാടി, എം.എ ജലീല്‍ സഖാഫി പുല്ലാര, പി.പി.എസ് സൈതലവി, കെ.എസ് സൈതലവി, പി.പി ഇബ്രാഹിം, വി.പി കോയഹാജി, അലി തെക്കേപ്പാട്ട്, പി.പി മൊയിതീന്ബാവ, കെ.പി ചെറിയബാവ, പി.എസ് സൈതലവി, പി.പി ഹംസ, കൊണ്ടച്ചന്‍ ബഷീര്‍, പി.കെ അന്‍വര്‍ നഹ, എന്‍. ഹംസക്കുട്ടി ചിറമംഗലം, നൗഷാദ് ചെട്ടിപ്പടി, മന്‍സൂര്‍ അശ്റഫി, ജാഫര്‍ ഫൈസി, ഷുക്കൂര്‍ ഫൈസി, ഫൈസല്‍ ഫൈസി, റാജിബ് ഫൈസി, പി. കെ അബ്ദുറഹ്മാന്, പി.പി ശിഹാബ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."