'ജില്ലയിലെ മുഴുവന്‍ വില്ലേജുകളും പ്രളയബാധിതമായി പ്രഖ്യാപിക്കണം'
മലപ്പുറം: ജില്ലയിലെ മുഴുവന്‍ വില്ലേജുകളും പ്രളയബാധിത വില്ലേജുകളായി പ്രഖ്യാപിക്കണമെന്ന് യു.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞ് നീങ്ങുകയാണ്.
പ്രളയത്തില്‍ വിവിധ കാരണങ്ങളാല്‍ നഷ്ടം സംഭവിച്ചവര്‍ക്ക് അതിനുള്ള നഷ്ടപരിഹാരം നല്‍കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം ഉത്കണ്ഠാജനകമാണ്. പ്രഖ്യാപിത നഷ്ടപരിഹാരം അതിവേഗം നല്‍കുവാന്‍ സര്‍ക്കാര്‍ തയാറാകണം. നഷ്ടപരിഹാരം കണക്കാക്കുന്നതില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുന്നത് കാരണം അര്‍ഹരായ പലരും പരിഗണനാപട്ടികക്ക് പുറത്താണെന്നും യോഗം അഭിപ്രായപ്പെട്ടു.
പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനവിനെതിരേ 12ന് പഞ്ചായത്ത് - മുനിസിപ്പല്‍ ആസ്ഥാനങ്ങളില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിക്കും.
ഒന്‍പത്, 10, 11 തിയതികളിലായി മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ് കണ്‍വന്‍ഷനുകള്‍ നടത്താനും തീരുമാനമായി. 18ന് രാവിലെ പത്തിന് മലപ്പുറം പാര്‍ലമെന്റ് കണ്‍വന്‍ഷനും വൈകിട്ട് മൂന്നിന് പൊന്നാനി പാര്‍ലമെന്റ് കണ്‍വന്‍ഷനും നടക്കും.
കണ്‍വന്‍ഷനില്‍ പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ.എം മാണി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും. യോഗത്തില്‍ ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."