ഇടക്കൊച്ചി പാലത്തില്‍ വിടവുകള്‍; അപകടങ്ങള്‍ പതിവാകുന്നു
പള്ളുരുത്തി: ഇടക്കൊച്ചി കായലിനു കുറുകെ ഇടക്കൊച്ചിയേയും അരൂരിനെയും ബന്ധിപ്പിച്ചു കൊണ്ട് നിലകൊള്ളുന്ന പാലത്തിന്റെ കോണ്‍ക്രീറ്റ് ബീമുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗങ്ങളിലെ വിടവുകള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു.
പാലത്തിലെ ബീമുകളെ യോജിപ്പിച്ചു നിറുത്തുന്ന ഉരുക്കു പ്ലേറ്റുകളാണ് കാലാന്തരത്തില്‍ അകന്നു പോയിരിക്കുന്നത്.
ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമെല്ലാം ഈ പാലത്തിലൂടെ കടന്നു പോകുമ്പോള്‍ വിടവുകളില്‍ ചാടുന്നതോടെ നിയന്ത്രണം തെറ്റുന്നു പലപ്പോഴും അപകടത്തിനിടയാക്കുന്നത്.
കഴിഞ്ഞ ദിവസം ഭാര്യയും ഭര്‍ത്താവും രണ്ട് ചെറിയ കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബം സഞ്ചരിച്ചിരുന്ന ഇരുചക വാഹനം ഈ വിടവില്‍ ചാടി മറിഞ്ഞ് വീണു പരുക്കേറ്റിരുന്നു.
ഇരുചക വാഹനങ്ങള്‍ വിടവില്‍ ചാടി നിയന്ത്രണം തെറ്റുന്നത് ഇവിടെ പതിവായിരിക്കയാണ്.പാലത്തിന്റെ മധ്യഭാഗത്താണ് ഏതാണ്ട് ഏഴ് ഇഞ്ചോളം വീതിയിലാണ് വിടവ് രൂപം കൊണ്ടിരിക്കുന്നത്. പാലത്തിനു മുകളില്‍ നിന്നും താഴെ കായലിലെ ജലം വ്യക്തമായി കാണാവുന്ന രീതിയിലാണ് വലിയ വിടവുകള്‍ ഉണ്ടായിരിക്കുന്നത്.
മുന്‍ കാലങ്ങളില്‍ പൊതുമരാമത്ത് വിഭാഗം പാലത്തില്‍ യഥാസമയ ങ്ങളില്‍ അറ്റകുറ്റപണികള്‍ നടത്തുമായിരുന്നുവെങ്കിലും കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി ഇത് മുടങ്ങി കിടക്കുകയാണ്. വലിയ വാഹനങ്ങള്‍ കടന്നു പോകുമ്പോഴും ഈ വിടവുകളില്‍ ചാടി വലിയ ശബ്ദം ഉണ്ടാകുന്നുണ്ട്.
വലിയ ദുരന്തങ്ങള്‍ ഉണ്ടാകും മുന്‍പ് സംസ്ഥാന പാതയില്‍ നിലകൊള്ളുന്ന ഈ പാലത്തിന്റെ അറ്റകുറ്റപണികള്‍ നടത്തി അപകടരഹിതമാക്കി മാറ്റണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."