HOME
DETAILS
MAL
ടി.കെ.എം കോളജ് അധ്യാപകന് ദേശീയ പുരസ്കാരം
backup
September 07 2018 | 05:09 AM
കൊല്ലം: രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനമായ ബോംബെ ഐ.ഐ.ടിയുടെ ഇക്കൊല്ലത്തെ മികച്ച ഗവേഷകനുള്ള (സിവില്‍ എന്‍ജിനീയറിങ്) പുരസ്കാരം കൊല്ലം ടി.കെ.എം കോളജ് സിവില്‍ എന്‍ജിനീയറിങ് വിഭാഗം അസി. പ്രൊഫ. ഡോ. എസ് ആദര്‍ശിനു ലഭിച്ചു.
മുംബൈ ഐ.ഐ.ടിയില്‍ നടന്ന 56ാമത് ബിരുദദാന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുരസ്കാരം സമ്മാനിച്ചു.
ജലവിഭവ, കാലാവസ്ഥാ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്കിയ ഡോ. ആദര്‍ശ് അന്താരാഷ്ട്ര നിലവാരമുള്ള 34 ജേണലുകളിലും നാല്പതില്പരം കോണ്‍ഫറന്‍സുകളിലും പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."