ഒമാനും ഇന്ത്യയും തമ്മില്‍ എയര്‍ ബബ്ള്‍ കരാര്‍ ഒപ്പ് വെച്ചു, അന്താരാഷ്ട്ര വിമാന സര്‍വിസ് പുനരാംഭിച്ചു
മസ്‌കറ്റ്:ഇന്ത്യയും ഒമാനും തമ്മില്‍ എയര്‍ ബബ്ള്‍ കരാറില്‍ ഒപ്പ് വെച്ചു.കരാറിലെ വ്യവസ്ഥകള്‍ പാലിച്ച് ഇരു രാഷ്ട്രങ്ങളിലെയും വിമാന കമ്പനികള്‍ക്ക് സര്‍വിസ് നടത്താം. ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്യുകയായിരുന്നു.
അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ വിലക്ക് ഒക്ടോബര്‍ 31 വരെ നീട്ടിയ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന നടപടിയാണിത്.നിലവില്‍ വന്ദേഭാരത് മിഷ്‌നെയും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളെയും ആയിരുന്നു യാത്രക്കാര്‍ ആശ്രയിച്ചിരുന്നത്.ഒക്ടോബര്‍ ഒന്ന് മുതല്‍ നവംബര്‍ 30 വരെയാണ് കരാര്‍ കാലാവധി.
ഇന്ത്യന്‍ വിമാനകമ്പനികളായ എയര്‍ ഇന്ത്യയുംഎയര്‍ ഇന്ത്യ എക്‌സ്പ്രസ്സും സര്‍വ്വീസ് നടത്തും. അതേസമയം ഒമാനില്‍ നിന്നും ഒമാന്‍ എയറും സലാം എയറും ആണ് സര്‍വിസ് നടത്തുക . യാത്രക്കാര്‍ക്ക് ഈ വിമാനങ്ങളില്‍ ഇരു വശങ്ങളിലേക്കും യാത്ര ചെയ്യാന്‍ കഴിയും.
ഇന്ത്യയിലേക്കുള്ള വിമാനങ്ങളില്‍ ഇവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍, ഒ.സി.ഐ കാര്‍ഡ് ഉടമകള്‍, ഇന്ത്യന്‍ വിസ ലഭിച്ച ഒമാനി പൗരന്മാര്‍ എന്നിവര്‍ക്കാണ് യാത്രാനു മതി ലഭിക്കുക. ഒമാനിലേക്കുള്ള വിമാനങ്ങളില്‍ സ്വദേശികള്‍, ഒമാനിലേക്ക് മടങ്ങുന്ന റസിഡന്റ് വിസയിലുള്ള ഇന്ത്യക്കാര്‍ എന്നിവര്‍ക്ക് യാത്ര ചെയ്യാം. വിമാനകമ്പനികള്‍ക്ക് ടിക്കറ്റുകള്‍ വെബ്‌സൈറ്റ് വഴിയോ ട്രാവല്‍ ഏജന്റുമാര്‍ മുഖേനയോ വില്പന നടത്താവുന്നതാണ്.
ഒക്ടോബര്‍ ഒന്ന് മുതല്‍ ഒമാനില്‍ വിമാനത്താവളം സാധാരണ രീതിയില്‍ പ്രവര്‍ത്തനം ആവുകയും അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ ആര്‍ഭിക്കുകയും ചെയ്തതിനാല്‍ ഒമാനിലേക്ക് മടങ്ങാന്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി നേടേണ്ട ആവശ്യമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."