ബീവറേജ് ജീവനക്കാരനെ അക്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍
കുന്നംകുളം: ബീവറേജ് ജീവനക്കാരനെ അക്രമിച്ച കേസിലെ ഒരാളെ കുന്നംകുളം പൊലിസ് അറസ്റ്റ് ചെയ്തു. കുന്നംകുളം കക്കാട് സ്വദേശി ബിജുരാജ് (21) ആണ് പിടിയിലായത്. കേസില്‍ ഇനിയും നാല് പേരെ പിടികൂടാനുണ്ട്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
കുന്നംകുളം പട്ടാമ്പി റോഡില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജിലെ ജീവനക്കാരന്‍ പേരാമംഗലം സ്വദേശി അറക്കല്‍ വീട്ടില്‍ ലിജോ (31) നെ ചായകുടിച്ച് മടങ്ങും വഴി അഞ്ചംഗ സംഘം ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. കൈകാലുകള്‍ക്കും തലക്കും ഗുരുതരമായി പരുക്കേറ്റ ഇയാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജീവനക്കാരനെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് രാത്രി അടച്ച ബിവറേജ് ഔട്ടലെറ്റ് ഇന്നലെ ഉച്ചവരെ പ്രവര്‍ത്തിച്ചില്ല. പിന്നീട് പ്രതി പിടിയിലായ ശേഷമാണ് ജീവനക്കാര്‍ എത്തി തുറന്നത്. ഇവിടെ മദ്യം വാങ്ങാനെത്തുന്നവരുമായി ജീവനക്കാര്‍ നിരന്തരം കലഹമുണ്ടാകുന്നത് പതിവാണ്.
ചില്ലറ ബാക്കി നല്‍കാതെയും, ആവശ്യപ്പെട്ട ബ്രാന്റ് നല്‍കാതിരിക്കുക, ചില ഇനം കോട്ടര്‍ മദ്യത്തിന് ബില്ല് നല്‍കാതിരിക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ ചോദ്യം ചെയ്താല്‍ ഇവര്‍ കൂട്ടമായ് മര്‍ധിക്കുകയും, മദ്യശാലയില്‍ ബഹളമുണ്ടാക്കി എന്ന് കാണിച്ച് പരാതി നല്‍കുന്നതും പതിവാണെന്ന് മദ്യപന്‍മാര്‍ പറയുന്നു. ഇത്തരത്തില്‍ ഒരാഴ്ച മുന്‍പ് ലിജോയടങ്ങുന്ന സുഹൃത്തുക്കളുമായി തര്‍ക്കമുണ്ടാകുകയും ബിവറേജിനു പുറകിലേക്ക് കൊണ്ടുപോയി മര്‍ധിക്കുകയും ചെയ്തിരുന്നുവെന്നും പറയുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണമായി പറയുന്നത്. ബിവറേജ് ജീവനക്കാരനെ മര്‍ധിച്ചുവെന്ന വാര്‍ത്ത കേട്ടതിനെ തുടര്‍ന്ന് മാര്‍ക്കറ്റിലും മറ്റും ചിലര്‍ ആഹ്ലാദ പ്രകടനം നടത്തിയതായും പറയുന്നുണ്ട്. ബിവറേജിലെ ജീവനക്കാര്‍ പലപ്പോഴും ഗുണ്ടകളെ പോലെയാണ് പെരുമാറുന്നതെന്ന് വ്യാപകമായ ആക്ഷേപമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."