മൂലധന രചനയിലൂടെ മാര്‍ക്‌സ് ലക്ഷ്യംവച്ചത് ചൂഷണത്തില്‍ നിന്നുള്ള മോചനം: യച്ചൂരി
കളമശേരി: ചൂഷണം ചെയ്യപ്പെട്ട മനുഷ്യ സമുഹത്തെ ചൂഷണത്തില്‍ നിന്നു മോചിപ്പിക്കാനാണു മൂലധന രചനയിലൂടെ മാര്‍ക്‌സ് ലക്ഷ്യമിട്ടതെന്ന് സി.പി.എം നേതാവ് സീതാറാം യച്ചൂരി പറഞ്ഞു.
കുസാറ്റ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസമായി നടന്ന മൂലധനം 150-ാം വാഷികത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുതലാളിത്ത വ്യവസ്ഥയുടെ നിലനില്‍പ്പുതന്നെ ചൂഷണത്തിലധിഷ്ഠിതമാണ്. അതു കൊണ്ട് മുതലാളിത്ത വ്യവസ്ഥയെ മാറ്റിമറിക്കുകയാണ് വേണ്ടത്. ചൂഷണത്തിലഷ്ഠിതമായ ഭരണക്രമത്തെ മാറ്റി മറിക്കുന്നതിനു തൊഴിലാളി വര്‍ഗ ശക്തി കൊണ്ടു കഴിയും.
ലോകത്തിന്റെ മേധാവിത്വത്തിലേക്ക് ഒരു രാജ്യമെത്തുന്നത് മറ്റെല്ലാ രാജ്യങ്ങളുടേയും ഭരണകൂടത്തിന്റെ സമീപനത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നു.
നമ്മുടെ രാജ്യത്തടക്കം പൊതുമേഖലകളുടെ സ്വകാര്യവല്‍ക്കരണം, വിദ്യാലയങ്ങളും ആശുപത്രികളും സ്വകാര്യവല്‍ക്കരിക്കുന്നതു സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് വില നിശ്ചയിക്കുന്നത് എന്നിവയൊക്കെ സാമ്രാജ്യത്വത്തിന്റെ സ്വാധീനം കൊണ്ടാണ്. ഇത് സാധാരണക്കാരുടെ ജീവിതം ക്ലേശകരമാക്കുന്നു.
അതേ സമയം അന്തര്‍ദേശീയ മുതലാളിത്തം ശക്തി പ്രാപിക്കുകയും ചെയ്യുന്നു.
സോവിയറ്റ് യൂനിയന്റെ തകര്‍ച്ച ചരിത്രത്തിന്റെ അവസാനമാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ചെറുത്തുനില്‍പ്പുകള്‍ മാതൃകയാക്കാവുന്നതാണ്.
ഇന്ത്യയിലും കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ തൊഴിലാളികളും സാധാരണക്കാരും മുന്നോട്ടു വരണം അതിന് മൂലധനമുള്‍പ്പെടെ മാര്‍ക്‌സിസ്റ്റ് രചനകള്‍ പ്രചോദനമാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ.വി.കെ രാമചന്ദ്രന്‍ അധ്യക്ഷനായി.സി.എം ദിനേശ് മണി, ഡോ.എം.കെ സുകുമാരന്‍ നായര്‍, ഡോ.പി.കെ ബേബി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."