HOME
DETAILS

പുരാവസ്തു മോഷണം: സി.പി.എം ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ചു പേര്‍ അറസ്റ്റില്‍

  
backup
October 02 2020 | 05:10 AM

%e0%b4%aa%e0%b5%81%e0%b4%b0%e0%b4%be%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%ac

തൊടുപുഴ: പുരാവസ്തുക്കള്‍ മോഷ്ടിച്ച കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ചു പേര്‍ അറസ്റ്റില്‍. സി.പി.എം പന്നൂര്‍ ബ്രാഞ്ച് സെക്രട്ടറി കരിമണ്ണൂര്‍ പന്നൂര്‍ തെറ്റാമലയില്‍ വിഷ്ണു ബാബു (22), സമീപവാസികളും സുഹൃത്തുക്കളുമായ തച്ചാമഠത്തില്‍ പ്രശാന്ത്(24), പാറയ്ക്കല്‍ രാകേഷ് (കണ്ണന്‍-30), തച്ചാമഠത്തില്‍ സുധി(28), കാവാട്ടുകുന്നേല്‍ സനീഷ് തങ്കച്ചന്‍(19) എന്നിവരെയാണ് കരിമണ്ണൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
ജലസേചന വകുപ്പില്‍ നിന്ന് വിരമിച്ച ഉപ്പുകുന്ന് അറയ്ക്കല്‍ ജോണ്‍സന്റെ വീട്ടില്‍ കഴിഞ്ഞമാസം മാസം 19 നാണ് മോഷണം നടന്നത്. പ്രതികള്‍ ഒളിപ്പിച്ച് വച്ചിരുന്ന പുരാവസ്തുക്കളും മോഷണത്തിന് ഉപയോഗിച്ച രണ്ട് കാറുകളം ഒരു ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളും പൊലിസ് പിടിച്ചെടുത്തു. പഴയ കറന്‍സികളും ഫലകങ്ങളും അടക്കമുള്ളവയാണ് മോഷണം പോയതെന്ന് പൊലിസ് പറഞ്ഞു.
കേസിലെ ഒന്നാം പ്രതി പ്രശാന്തിന് ഉടുമ്പന്നൂര്‍ മേഖലയില്‍ വ്യാപകമായി കഞ്ചാവ് കച്ചവടമുള്ളതായും ഇതിലടക്കം പ്രതികള്‍ക്കെല്ലാം പങ്കുള്ളതായും അന്വേഷണത്തില്‍ പൊലിസ് കണ്ടെത്തി. തൊടുപുഴ മേഖലയില്‍ നടന്ന മറ്റ് മോഷണ കേസുകളിലും ഇവര്‍ക്ക് പങ്കുണ്ടോ എന്നതും പരിശോധിച്ച് വരികയാണ്. പ്രശാന്തിന്റെ കൈവശത്തിലുണ്ടായിരുന്ന കാര്‍ സംഭവദിവസം മോഷണം നടന്ന വീടിന്റെ ഭാഗത്ത് എത്തിയതിന്റെ ദൃശ്യങ്ങള്‍ പരിസരപ്രദേശങ്ങളിലെ സി.സി.ടി.വി കളില്‍ നിന്നും പൊലിസിന് ലഭിച്ചിരുന്നു. പിന്നാലെ പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഉന്നത സ്വാധീനത്തെ തുടര്‍ന്ന് അറസ്റ്റ് വൈകുകയായിരുന്നുവെന്ന് പറയപ്പെടുന്നു. പിന്നീട് വീട്ടുടമ ജോണ്‍സണ്‍ ഇക്കാര്യം പരിചയക്കാരനായ എസ്.പി കെ.ജി സൈമനെ അറിയിച്ചിരുന്നു. ഇതിന് ശേഷം പൊലിസ് അന്വേഷണം ശക്തിപ്പെടുത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നെന്നാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago