വീട്ടില്‍ ചാരായം വാറ്റിയ ദമ്പതിമാര്‍ക്കെതിരേ കേസ്
ഹരിപ്പാട്: വീട്ടില്‍ ചാരായംവാറ്റി സൂക്ഷിച്ച ദമ്പതിമാര്‍ക്കെതിരേ ആലപ്പുഴ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് കേസെടുത്തു.
മഹാദേവികാട് ശങ്കര്‍ഭവനത്തില്‍ നിബിന്‍, ഭാര്യ തുളസി എന്നിവരുടെ പേരിലാണ് കേസെടുത്തത്.
ഇവരുടെ വീട്ടില്‍നിന്ന് 15 ലിറ്റര്‍ വാറ്റുചാരായവും 70 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. നിബിനെ അറസ്റ്റ് ചെയ്ത് ഹരിപ്പാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇവര്‍ വീട്ടില്‍ ചാരായം വാറ്റി വില്‍ക്കുന്നുവെന്ന് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ ബാബുവിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിഡ്. മദ്യം, മയക്കുമരുന്ന്, സ്പിരിറ്റ് എന്നിവ സംബന്ധിച്ച് പൊതുജനങ്ങളില്‍നിന്നുള്ള പരാതികളും രഹസ്യവിവരങ്ങളും ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡില്‍ 04772251639, 9400069494, 9400069495 എന്നീ നമ്പറുകളില്‍ അറിയിക്കാമെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."