യു.പിയില്‍ വീണ്ടും; 11കാരിയായ ദലിത് പെണ്‍കുട്ടിയെ ഇഷ്ടിക കൊണ്ട് തലക്കടിച്ചു കൊന്നു; ബലാത്സംഗ സാധ്യത തള്ളിക്കളയാനാവില്ലെന്ന് പൊലിസ്
ലഖ്‌നോ: ഒന്നിനു പിറകെ ഒന്നായി ദലിത് പെണ്‍കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് ഉത്തര്‍പ്രദേശ്. പതിനൊന്നുകാരിയുടെ കൊലപാതകമാണ് അതില്‍ അവസാനത്തേത്. ഇഷ്ടികകൊണ്ടും കല്ലുകൊണ്ടും തലക്കടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബലാത്സംഗ സാധ്യത തള്ളിക്കളയാനാവില്ലെന്ന് പൊലിസ് വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ട് കഴിഞ്ഞ ശേഷമേ ഇക്കാര്യം കൃത്യമായി പറയാന്‍ കഴിയുകയുള്ളൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സമീപത്തെ വയലില്‍ പ്രഥമിക കര്‍മ്മം നിര്‍വ്വഹിക്കാനായി പോയതായിരുന്നു കുട്ടിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പെണ്‍കുട്ടിയുടെ കുടുംബവുമായുള്ള ശത്രുതയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. കുട്ടിയെ കൊല്ലാനുപയോഗിച്ച ഇഷ്ടിക സമീപത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഹത്രാസില്‍ 19കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്നതിന്റെ പ്രതിഷേധങ്ങള്‍ രാജ്യത്ത് ഇനിയും അവസാനിച്ചിട്ടില്ല. ഹത്രാസ് സംഭവത്തിനു ശേഷം യു.പിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ കോസാണിത്. കഴിഞ്ഞ ദിവസം ഒരു 22കാരിയേയും അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."