ചങ്ങാതിപ്പൊതികള്‍ ഇന്ന് ആലപ്പുഴയിലേക്ക്
തിരുവനന്തപുരം: പ്രളയബാധിത ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്കായി തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ സമാഹരിച്ച ചങ്ങാതിപ്പൊതികള്‍ ഇന്ന് ആലപ്പുഴയിലെ എട്ടു വിദ്യാലയങ്ങളിലെ കുട്ടികളുടെ കൈകളിലെത്തും.
ചങ്ങാതിപ്പൊതികളുമായുള്ള വാഹനം ഇന്ന് രാവിലെ 8.30ന് എം.എല്‍.എ ഹോസ്റ്റലിന് സമീപം വ്യവസായ മന്ത്രി ഇ.പി ജയരാജന് ഫ്ളാഗ് ഓഫ് ചെയ്യും.
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശാനുസരണം ആലപ്പുഴ ജില്ലയിലെ പുത്തന്‍കാവ് ജി.യു.പി.എസ്, പുത്തന്‍കാവ് എം.എച്ച്.എസ്.എസ്, പാണ്ടനാട് നോര്‍ത്ത് ജെ.ബി.എസ്, ഉമയാട്ടുകര എം.ടി.എല്‍.പി.എസ്, ജെ.ബി.എസ് വെണ്മണി, എം.ടി.എച്ച്.എസ്.എസ് വെണ്മണി, എച്ച്.ഐ.ജെ.യു.പി സ്കൂള്‍ ഉളുന്തി, എം.ഡി.എല്‍.പി.എസ് പാവുകര എന്നീ സ്കൂളുകളിലാണു ചങ്ങാതിപ്പൊതികള്‍ എത്തുക. കുട്ടികളില്‍ നിന്ന് എസ്.പി.സി അംഗങ്ങളില്‍ നിന്നും പൈാതുജനങ്ങളില് നിന്നും സമാഹരിച്ച പഠനോപകരണങ്ങളാണ് ചങ്ങാതിപ്പൊതികളാക്കി മാറ്റിയത്.
ഒരു ബാഗും അഞ്ച് നോട്ട്ബുക്കും അഞ്ചു പേനയും അഞ്ചു പെന്‍സിലും ഇന്സ്ട്രറ്റുമെന്റ് ബോക്സും ഒരു ചോറ്റുപാത്രവും അടങ്ങുന്ന കിറ്റാണ് ചങ്ങാതിപ്പൊതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."