രാഹുല്‍ ഇനി സ്വയം മടങ്ങേണ്ടിവരും; തിരോധാന കേസ് വിസ്മൃതിയിലേക്ക്
ആലപ്പുഴ: സംസ്ഥാനത്തെ പിടിച്ചുകുലിക്കിയ രാഹുല്‍ തിരോധാന കേസിന് വയസ് 13. ഏഴര വയസില്‍ വീടിന് സമീപത്തിനിന്നും അപ്രത്യക്ഷനായ രാഹുലെന്ന ബാലനെ ലോക്കല്‍ പൊലിസിനോ ക്രൈംബ്രാഞ്ചിനോ സി.ബി.ഐയ്‌ക്കോ കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. തലനാരിഴ കീറി വിവിധ അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചെങ്കിലും രാഹുലിനെ കുറിച്ച് യാതൊരു വിവരവും ആര്‍ക്കും ലഭിച്ചില്ല. 2005 മെയ് 18നാണ് ആലപ്പുഴ നഗരസഭയിലെ അവലൂക്കുന്ന് വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ മിനി - രാജു ദമ്പതികളുടെ ഏക പുത്രനായ രാഹുല്‍ (7.5) അപ്രത്യക്ഷനായത്. വീടിന് സമീപത്ത് കുട്ടികളുമായി കളിച്ചുക്കൊണ്ടിരിക്കുമ്പോഴാണ് രാഹുലിനെ കാണാതായത്. വീട്ടുക്കാരും നാട്ടുക്കാരും ഒരുപോലെ അന്വേഷിച്ച് നടന്നെങ്കിലും കുട്ടിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. പിന്നീട് ആലപ്പുഴ നോര്‍ത്ത് പൊലിസ് കേസ് ഏറ്റെടുത്ത് മുക്കിലും മൂലയിലും അരിച്ചുപൊറുക്കി. യാതൊന്നും കണ്ടെത്താന്‍ കഴിയാതെ പൊലിസ് മടങ്ങിയതോടെ അന്വേഷണം പ്രഹസനമാണെന്ന ആക്ഷേപം ഉയര്‍ന്നുതുടങ്ങി. വിവാദം കനത്തപ്പോള്‍ സര്‍ക്കാര്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. നാട്ടുക്കാര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കി ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണവും എവിടെയും എത്തിയില്ല. പ്രത്യേക സാഹചര്യങ്ങളൊന്നുമില്ലാതെ കുട്ടി അപ്രത്യക്ഷനായതിനെ കുറിച്ച് യാതൊന്നും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ വീട്ടുക്കാര്‍ കോടതിയെ സമീപിച്ചു.
ഒടുവില്‍ വീണ്ടും പ്രതീക്ഷയുടെ ചിറകുവെച്ച് കേസ് സി.ബി.ഐയ്ക്ക് വിട്ടുനല്‍കാന്‍ കോടതി ഉത്തരവായി. എന്നാല്‍ സി.ബി.ഐയ്ക്കും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ സി.ബി.ഐയും മടങ്ങി.
പ്രദേശവാസിയായ റോജോ എന്ന ചെറുപ്പക്കാരനെ നുണപരിശോധന നടത്തി പ്രതിഷേധം നേടിയതല്ലാതെ അന്വേഷണ സംഘത്തിന് മറ്റൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. റോജോ അന്വേഷണസംഘത്തിനു മുന്നില്‍ താന്‍ കുട്ടിയെ കാണാതാകുന്നതിന് തൊട്ടുമുമ്പ് തൊട്ടടുത്ത വീട്ടുമുറ്റത്ത് കണ്ടിരുന്നുവെന്ന് മൊഴിനല്‍കിയതാണ് അന്വേഷണം റോജോയിലേക്ക് നീങ്ങിയത്.
അതേസമയം രാഹുലിന്റെ അമ്മ മിനി ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു തന്റെ മകനെ ആയല്‍വാസിയായ സിയാദ് എന്നയാള്‍ കടത്തിക്കൊണ്ടുപോയതാണെന്ന്. സി.ബി.ഐ അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ കുട്ടികളെ വിളിച്ച് വിവരങ്ങള്‍ തിരക്കിയപ്പോള്‍ സിയാദ് തന്റെ മകനെ മാത്രം സി.ബി.ഐയ്ക്കുമുന്നില്‍ കൊണ്ടുവരാന്‍ വിസമ്മതിച്ചു.
പിന്നീട് ഇയാള്‍ വേഗം പ്രദേശത്തുനിന്നും വീട് മാറി പോകുകയായിരുന്നു. വീടുമാറി സിയാദ് ആലപ്പുഴ കല്ലുപാലത്തിനു സമീപം ഓട്ടോ ഡ്രൈവറായി പ്രത്യക്ഷപ്പെട്ടിരുന്നതായും മിനി പറയുന്നു.
ഈ സമയത്ത് കല്ലുപാലം മേല്‍വിലാസത്തില്‍ തനിക്ക് ലഭിച്ച ഊമകത്താണ് സംശത്തിന് ആക്കം വര്‍ദ്ധിപ്പിച്ചത്.
അഞ്ചുലക്ഷം രൂപ കല്ലുപാലത്തിന് സമീപം എത്തിച്ചാല്‍ കുട്ടിയെ തിരിച്ചുനല്‍കാമെന്നായിരുന്നു കത്തിലെ ഉളളടക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."