ആറാട്ടുപുഴയില്‍ കടലാക്രമണം രൂക്ഷം
മുതുകുളം: ആറാട്ടുപുഴ തീരത്ത് കടല്‍ കരയിലേക്ക് അടിച്ചുകയറുന്നു. വട്ടച്ചാല്‍, രാമഞ്ചേരി, പെരുമ്പള്ളി ഭാഗങ്ങളിലാണ് കടല്‍ കരയിലേക്ക് കയറുന്നത്. കടല്‍ഭിത്തി ദുര്‍ബലമായ ഭാഗങ്ങളിലാണ് കൂടുതല്‍ വെളളം കരയിലേക്ക് കയറുന്നത്. ചിലയിടങ്ങളില്‍ തീരദേശപാതയും കഴിഞ്ഞ് ജനവാസപ്രദേശത്തേക്ക് വെളളമൊഴുകുന്നുണ്ട്. കയറുന്ന വെളളം കെട്ടി നില്ക്കുന്നതിനാല് ഇവിടങ്ങളിലെ താമസക്കാര്‍ ബുദ്ധിമുട്ടുകയാണ്.
വട്ടച്ചാല്‍ ഗുരുക്ഷേത്രത്തിന് പടിഞ്ഞാറ് ശക്തമായ കടലേറ്റമുണ്ട്. ഇവിടെ തെങ്ങുകള്‍ കടപുഴകി. കാലവര്‍ഷത്തിന് മുന്‍പ് തന്നെ കടലേറ്റത്തെ ചെറുക്കാന്‍ നടപടിയുണ്ടാകണമെന്നാണ് തീരദേശവാസികളുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് കോണ്‍ഗ്രസ് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ പത്തിന് ആറാട്ടുപുഴ ബസ് സ്റ്റാന്റില്‍ ധര്‍ണ നടത്തും. ഡി.സി.സി.പ്രസിഡന്റ് എം. ലിജു ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ആര്. ശശിധരന് അധ്യക്ഷനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."