പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന മിണ്ടാപ്രാണികള്‍ക്കും കര്‍ഷകര്‍ക്കും സഹായം
കിളിമാനൂര്‍: പ്രളയക്കെടുതിയില്‍ മനുഷ്യര്‍ക്കൊപ്പം കാലികളും ദുരിതത്തിലാണ്. മിണ്ടാപ്രാണികളായ വളര്‍ത്തു മൃഗങ്ങള്‍ ആരോട് പരിഭവം പറയും. ഇത് കണ്ടറിഞ്ഞ് കാലികള്‍ക്കും അവയെ പോറ്റുന്ന കര്‍ഷകര്‍ക്കും ആവശ്യമായ സാധനങ്ങള്‍ കിളിമാനൂരില്‍ നിന്നും ചെങ്ങന്നൂര്‍ പുലിയൂരില്‍ എത്തിക്കുകയായിരുന്നു.
കാലികള്‍ക്ക് ആവശ്യമായ പച്ചപ്പുല്ല്, വയ്ക്കോല്, കാലിതീറ്റ എന്നിവയാണ് പ്രധാനമായും വാഹനങ്ങളില്‍ ഉണ്ടായിരുന്നത്.
തിരുവനന്തപുരം ജില്ലാ ക്ഷീര വികസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, മില്‍മ, ക്ഷീര സഹകരണ സംഘങ്ങള്‍ എന്നിവരാണ് ആവശ്യ വസ്തുക്കളുടെ സമാഹരണം നടത്തിയത്. കിളിമാനൂര്‍ മിനി സിവില്‍ സ്റ്റേഷന് പരിസരത്ത് നിന്നും തിരിച്ച വാഹനങ്ങളുടെ ഫ്ളാഗ്ഓഫ് ബി. സത്യന് എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ്, വിവിധ തലങ്ങളിലെ ജന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."