ജനവാസ കേന്ദ്രങ്ങളിലെ മദ്യ ഷാപ്പുകള്‍ അടച്ചു പൂട്ടണം: സുഗതകുമാരി
തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍ നിന്ന് കര കയറുന്ന കേരളത്തില്‍ ഇനിയൊരു മദ്യ ദുരന്തം കൂടി ഉണ്ടാകാതിരിക്കാന്‍ ജനവാസ കേന്ദ്രങ്ങളില്‍ അനുവദിച്ചിട്ടുള്ള മദ്യ ഷാപ്പുകള്‍ എത്രയും പെട്ടെന്ന് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കവയത്രി സുഗതകുമാരി.
ഗൗരീശപട്ടം ജങ്ഷന് സമീപം വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യ വില്‍പ്പന ശാലയ്‌ക്കെതിരായി സംഘടിപ്പിച്ച ബഹുജന പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുഗതകുമാരി. സംയുക്ത സമര സമിതി ചെയര്‍മാന്‍ വി.എം സുധീരന്‍ അധ്യക്ഷനായി.
മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ റസിഡന്‍സ് അസോസിയേഷന്‍, വിവിധ സമുദായ സംഘടനകള്‍ പ്രാദേശിക സംഘടനകള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന പ്രക്ഷോഭ സമരത്തെ അഭി സംബോധന ചെയ്യാന്‍ പാളയം ഇമാം വി.പി ഷുഹൈബ് മൗലവി, ഫാ. യൂജിന്‍ പെരേര, ഫാ. ജോണ്‍ അരീക്കല്‍, ഗാന്ധിയന്‍ നേതാക്കളായ പത്മശ്രീ പി. ഗോപിനാഥന്‍ നായര്‍, ഡോ. എന്‍. രാധാകൃഷ്ണന്‍, കെ.ജി ജഗദീശന്‍, അഡ്വ. വി.എസ് ഹരീന്ദ്രനാഥ്, സമര സമിതി കണ്‍വീനര്‍ ആര്‍. നാരായണന്‍ തമ്പി, ജന.കണ്‍വീനര്‍ എഫ്.എം ലാസര്‍, വാര്‍ഡ് കൗണ്‍സിലര്‍ രമ്യ രമേശ്, കെ.ഡി.പി നേതാവ് മധു കെ. ചേരമന്‍, ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി മുരുക്കുംപുഴ സി.രാജേന്ദ്രന്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിന്‍കര, എസ്.യു.സി.ഐ നേതാക്കളായ മിനി, ഷാജര്‍ഖാന്‍, ബിജു .പി, പ്രാദേശിക സമര സമിതി നേതാക്കള്‍ സംസാരിച്ചു.
മദ്യ ഷാപ്പ് അടച്ചു പൂട്ടുന്നത് വരെ സമരം തുടരുമെന്ന് സമര സമിതി നേതാക്കളായ വി.എം സുധീരന്‍, അഡ്വ. ഹരീന്ദ്രനാഥ്, ആര്‍.നാരായണന്‍ തമ്പി എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."