പീഡനപരാതി: നടപടിയെടുത്താല്‍ അത് നേരിടാനുള്ള കമ്മ്യൂണിസ്റ്റ് ആര്‍ജവം തനിക്കുണ്ടെന്ന് പി.കെ ശശി
പാലക്കാട്: തനിക്കെതിരെ തെറ്റുണ്ടെന്ന് പാര്‍ട്ടി ചൂണ്ടിക്കാട്ടിയാല്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്ന് പി.കെ ശശി എം.എല്‍.എ. പാര്‍ട്ടി എന്തെങ്കിലും നടപടി സ്വീകരിച്ചാല്‍ അത് നേരിടാനുള്ള കമ്യൂണിസ്റ്റ് ആരോഗ്യം തനിക്കുണ്ടെന്നും ശശി പറഞ്ഞു.
പാര്‍ട്ടിക്ക് അകത്ത് ചര്‍ച്ച ചെയ്യേണ്ട കാര്യം പാര്‍ട്ടിക്ക് അകത്തു ചര്‍ച്ച ചെയ്യുമെന്നും പരാതി അന്വേഷിക്കാനുള്ള കരുത്ത് പാര്‍ട്ടിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ നിലപാട് അറിയാത്ത ചില വിവരദോഷികള്‍ കാര്യങ്ങള്‍ പുറത്തുപറഞ്ഞേക്കും. മാധ്യമങ്ങള്‍ വിചാരിക്കുന്ന പാര്‍ട്ടിയല്ല സി.പി.എമ്മെന്നും അദ്ദേഹം വ്യക്തമാക്കി.
എന്റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും പിശകുണ്ടായി എന്ന് എന്റെ പാര്‍ട്ടി എന്നെ ബോധ്യപ്പെടുത്തിയാല്‍ അത് രണ്ട് കൈയും നീട്ടി സ്വീകരിക്കും.
അതേസമയം, ചെര്‍പ്പുളശേരി ടൗണില്‍ ദുരിതാശ്വാസ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്യാനെത്തിയ പി.കെ. ശശിക്കെതിരെ യുവമോര്‍ച്ച പ്രതിഷേധവുമായെത്തി. തടയാനെത്തിയ പൊലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."