ചന്ദ്രനെതിരേ അയല്‍വാസിയുടെ മൊഴി
പ്രതികള്‍ക്കെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി
തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് ചന്ദ്രനെതിരേ അയല്‍വാസിയുടെ മൊഴി. ആത്മഹത്യയ്ക്ക് കാരണക്കാരന്‍ ഭര്‍ത്താവാണെന്ന് ലേഖ പറഞ്ഞതായാണ് അയല്‍വാസി മൊഴി നല്‍കിയത്.
പൊള്ളലേറ്റ് ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍ ആംബുലന്‍സില്‍ വച്ചാണ് ഇക്കാര്യം ലേഖ പറഞ്ഞത്. അയല്‍വാസിയുടെ മൊഴി പൊലിസ് രേഖപ്പെടുത്തി. ആംബുലന്‍സിലെ ജീവനക്കാരുടെ മൊഴിയും അയല്‍വാസിയുടെ രഹസ്യമൊഴിയും പൊലിസ് രേഖപ്പെടുത്തും.
ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനും അമ്മ കൃഷണമ്മയും രണ്ടു ബന്ധുക്കളുമാണ് റിമാന്‍ഡില്‍ കഴിയുന്നത്. ഇവര്‍ക്കെതിരേ ആത്മഹത്യാ പ്രേരണാ കുറ്റമാണ് ചുമത്തിയിരുന്നത്. എന്നാല്‍ വീട്ടില്‍ തുടര്‍ന്ന് നടത്തിയ പരിശോധനയിലും ചില മൊഴികളില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ലേഖ വര്‍ഷങ്ങളായി ശാരീകമായും മാനസികമായും പീഡനം അനുഭവിക്കുന്നുണ്ടെന്ന് പൊലിസിന് വ്യക്തമായി. ഈ സാഹചര്യത്തില്‍ ഗാര്‍ഹിക പീഡന നിരോധന നിയമത്തിലെ വകുപ്പു കൂടി ഇവര്‍ നാലുപേര്‍ക്കുമെതിരേ ചുമത്തിയിട്ടുണ്ട്.
ബാങ്ക് ജീവനക്കാരുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും. ചന്ദ്രനെയും ബന്ധു കാശിനാഥനെയും തിങ്കളാഴ്ച പൊലിസ് കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും.
വായ്പയുടെയും ജപ്തി നടപടികളുടെ രേഖളുമായി രണ്ടു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ ബിജു വി. നായര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ കാനറാ ബാങ്ക് മാനേജര്‍ക്കും മൂന്നു ജീവനക്കാര്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്. അതേ സമയം ദുര്‍മന്ത്രവാദം നടന്നുവെന്ന ആരോപണ ഉയര്‍ന്ന സാഹചര്യത്തില്‍ സ്ഥലത്തെ ചില മന്ത്രവാദികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."