ജനവാസ കേന്ദ്രത്തില്‍ കന്നുകാലി ഫാമുകള്‍; പരിസരവാസികള്‍ക്കു ദുരിതം
കരുനാഗപ്പള്ളി: തഴവാ പഞ്ചായത്തില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കന്നുകാലി ഫാമുകള്‍ പരിസരവാസികളെ ദുരിതത്തിലാക്കുന്നു. തഴവ പഞ്ചായത്തില്‍ പാവുമ്പാ, കുറ്റിപ്പുറം തുടങ്ങിയ ഭാഗങ്ങളിലാണ് പഞ്ചായത്തിന്റെ അനുമതിയില്ലാതെ കന്നുകാലി ഫാമുകള്‍ പ്രവര്‍ത്തിക്കുന്നത്.
കുറ്റിപ്പുറത്തിന് സമീപംപ്രവര്‍ത്തിക്കുന്ന ഫാമിനെതിരേ ഒന്നര വര്‍ഷം മുന്‍പ് തന്നെ പ്രദേശവാസികള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അഞ്ചില്‍ കടുതല്‍ പശുക്കളെ വളര്‍ത്തണമെങ്കില്‍ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും അനുമതി വേണെമെന്നിരിക്കെ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി ഡസന്‍ കണക്കിന് പശുക്കളാണ് ഈ ഫാമിലുള്ളത്. ഫാമില്‍ നിന്നും പുറം തള്ളുന്ന മാലിന്യം പുറത്തേക്ക് ഒഴുക്കിവിടുന്നത് പകര്‍ച്ച വ്യാധി ഭീഷണിയും സൃഷ്ടിക്കുന്നുണ്ട്.
അനധികൃത ഫാമുകള്ക്കെതിരേ നടപടിയെടുക്കണമെന്ന് രണ്ടു പ്രാവിശ്യം തഴവാ പഞ്ചായത്ത് അധികൃതര്‍ക്ക് കൊല്ലം ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നിട്ടും നടപടിയൊന്നുമുണ്ടായില്ല. നാട്ടുകാര്‍ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."