കെ.എസ്.ആര്.ടി.സിയില്‍ പിന്‍വാതില്‍ നിയമനത്തിന് നീക്കമെന്ന് ആക്ഷേപം
കൊട്ടാരക്കര: പി.എസ്.സി റാങ്ക് ലിസ്റ്റ് മറികടന്ന് കെ.എസ്.ആര്.ടി.സിയിലെ റിസര്‍വ്വ് കണ്ടക്ടര്‍ തസ്തികയിലേക്ക് പിന്‍വാതിലില്‍ നിയമനത്തിന് നീക്കം നടത്തുന്നതായി ആക്ഷേപം. റാങ്ക് ലിസ്റ്റില്‍ നിന്ന് 4051 പേര്‍ക്ക് ഡിസംബറില്‍ പി.എസ്.സി നിയമന ശുപാര്‍ശ നല്‍കിയിരുന്നു. മൂന്ന് മാസത്തിനകം ഇവര്‍ക്ക് നിയമനം നടത്തണമെന്നാണ് കീഴ്വഴക്കെങ്കിലും ഇതുവരെയും ഒരാള്‍ക്ക് പോലും നിയമനം നല്‍കിയിട്ടില്ല. താല്‍ക്കാലികമായി ജോലിചെയ്യുന്നവരെ നിലനിര്‍ത്തി പിന്‍വാതിലൂടെ കോടതി ഉത്തരവ് മറികടന്ന് ഇവരെ സ്ഥിരപ്പെടുത്താന്‍ വേണ്ടിയാണ് നിയമന ഉത്തരവ് നല്‍കാത്തതെന്നാണ് റാങ്ക് ലിസ്റ്റിലുള്ളവര്‍ ആരോപിക്കുന്നത്. താല്‍ക്കാലികക്കാരെ പിരിച്ചുവിട്ട് റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ് പാലിക്കാന്‍ കെ.എസ്.ആര്.ടി.സിയും സര്‍ക്കാരും തയാറാകണമെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ലിസ്റ്റിലുള്‍പ്പെട്ട പലര്‍ക്കും ഇനിയൊരു ജോലി ലഭിക്കാനുള്ള പ്രായപരിധി കഴിഞ്ഞതുകൊണ്ട് അടിയന്തിരമായി നിയമനം നടത്തണമെന്നാവശ്യപ്പെട്ട് വിവിധ സമര പരിപാടികള്‍ക്ക് ഇവര്‍ രൂപം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."