കോണ്‍ഗ്രസ് ഉയിര്‍ത്തെഴുന്നേല്‍ക്കണം: സി.വി പത്മരാജന്‍
കൊല്ലം: മതേതരത്വമുഖം ഇന്ത്യയ്ക്ക് നഷ്ടമാകാതിരിക്കണമെങ്കില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാജ്യത്ത് ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് സി.വി പത്മരാജന്‍ . ജനമനസ്സുകളുടെ വിശ്വാസം ആര്‍ജിക്കുവാന്‍ ജനങ്ങളോടൊപ്പം നില്‍ക്കുന്ന സമീപനം ബലവത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.സി.വി പത്മരാജന്റെ വസതിയില്‍ നടന്ന ജില്ലയിലെ കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടന യോഗത്തില്‍ മെമ്പര്‍ഷിപ്പ്ബുക്ക് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയില്‍ നിന്നും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിന്ദുകൃഷ്ണ അധ്യക്ഷയായി. ഭാരതീപുരം ശശി, ശൂരനാട് രാജശേഖരന്‍, കെ.സി രാജന്‍, എ .ഷാനവാസ്ഖാന്‍, എന്‍ .അഴകേശന്‍, ജമീലാ ഇബ്രാഹീം, കെ. സോമയാജി, എ.കെ ഹഫീസ്, എസ് .വിപിനചന്ദ്രന്‍, ചിറ്റൂമൂല നാസര്‍, പി .ജര്‍മിയാസ്, എന്‍. ഉണ്ണികൃഷ്ണന്‍, ജി .ജയപ്രകാശ്, എസ് .ശ്രീകുമാര്‍, അന്‍സര്‍ അസീസ്, ആദിക്കാട് മധു, കൃഷ്ണവേണി ശര്‍മ, സന്തോഷ് തുപ്പാശ്ശേരി, വാളത്തുംഗല്‍ രാജഗോപാല്‍, എം.എം സഞ്ജീവ്കുമാര്‍, ആര്‍ രമണന്‍, ആര്‍ രാജ്‌മോഹന്‍, കോതേത്ത് ഭാസുരന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."