ആംബുലന്‍സ് പൊട്ടിത്തെറിച്ച സംഭവം: സമഗ്ര അന്വേഷണം വേണമെന്ന് എം.പി
കുട്ടനാട്: ചമ്പക്കുളം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഓക്‌സിജന്‍ സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് ആംബുലന്‍സ് കത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. ഓക്‌സിജന്‍ സിലിന്‍ഡറുകളുടെ സുരക്ഷിതത്വം സമയാസമയങ്ങളില്‍ പരിശോധിക്കാത്തത് മൂലം ഉണ്ടായ അപകടം ആരോഗ്യ വകുപ്പിന്റെ അനാസ്ഥയാണ് ചൂണ്ടിക്കാട്ടുന്നതെന്നും അദേഹം പറഞ്ഞു.
ആരോഗ്യമന്ത്രി കെ.കെ. ഷൈലജയെ ഫോണില്‍ വിളിച്ച് ചമ്പക്കുളത്തുണ്ടായ സംഭവത്തിന്റെ തീവ്രത അറിയിക്കുകയും ആശുപത്രി സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
കലക്ടറോട് വാഹനങ്ങള്‍ക്കും കടകള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തി ദുരന്ത നിവരാണ ഫണ്ടില്‍ നിന്നും നഷ്ടപരിഹാരം നല്‍കണമെന്നും എം.പി ആവശ്യപ്പെട്ടു.
മരണപ്പെട്ട മോഹനന്‍ കുട്ടി നായരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും ആശ്രിതര്‍ക്ക് ആരോഗ്യവകുപ്പില്‍ ജോലി നല്‍കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."