തിരുനാള്‍ പ്രദക്ഷിണം
പാവറട്ടി: സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും സാഹോദര്യത്തിന്റെയും സന്ദേശം നല്‍കി ജാതിമത ചിന്തകള്‍ക്കതീതമായി പാവറട്ടിക്കാരുടെ ഉത്സവമായ തീര്‍ത്ഥാടനകേന്ദ്രത്തിലെ തിരുനാളിന്റെ സമാപനത്തിന്റെ ഭാഗമായി ഭക്തി നിര്‍ഭരമായി തിരുനാള്‍ പ്രദക്ഷിണം നടത്തി.
ഞായറാഴ്ച രാവിലെ നടന്ന തിരുനാള്‍ പാട്ടുകുര്‍ബാനക്ക് ഫാ.ഡേവിസ് പുലിക്കോട്ടില്‍ മുഖ്യ കാര്‍മ്മികനായി. ഫാ.ജിയോ തെക്കിനിയത്ത് തിരുനാള്‍ സന്ദേശം നല്‍കി. ഉച്ചതിരിഞ്ഞ് 4 ന് ദിവ്യബലിക്ക് ഫാ.തോമസ് പുത്തന്‍പുരയ്ക്കല്‍ കാര്‍മികനായി. തുടര്‍ന്ന് വിശുദ്ധരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത വിവിധ വര്‍ണങ്ങളിലുള്ള 141 കൊടികളേന്തിയും തൂവെള്ള വസ്ത്രങ്ങള്‍ ധരിച്ച് ലില്ലിപ്പൂക്കള്‍ ഏന്തിയ കുട്ടികളുടെയും വര്‍ണ്ണക്കുകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയില്‍ നടന്ന തിരുസ്വരൂപങ്ങള്‍ എഴുന്നെള്ളിച്ച് തിരുനാള്‍ പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
13, 14 തിയതികളിലാണ് എട്ടാമിട തിരുന്നാള്‍. ഇന്ന് രാവിലെ 7.30 ന് മരിച്ചവര്‍ക്ക് വേണ്ടിയുള്ള അനുസ്മരണ ബലി സമര്‍പ്പിത സംഗമം. എട്ടാമിട തിരുന്നാള്‍ ദിവസം വരെ ദിവസവും ഉച്ചതിരിഞ്ഞ് 5 ന് ദിവ്യബലിക്ക് ശേഷം പള്ളിമുറ്റത്ത് വിവിധ കലാപരിപാടികള്‍ അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."