HOME
DETAILS

കുടിവെള്ള വിതരണത്തിന് ഫലവത്തായ പദ്ധതികളെന്ന് മന്ത്രി എ.സി മൊയ്തീന്‍

  
backup
July 23 2016 | 22:07 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ab%e0%b4%b2

കുന്നംകുളം: പ്രകൃതി ദത്തമായ സംവിധാനങ്ങള്‍ ഉപയോഗപെടുത്തി കുടിവെള്ള വിതരണം മെച്ചപെടുത്താന്‍ ജനകീയ ചര്‍ച്ചകളിലൂടെ ശാസ്ത്രീയവും ഫലവത്തുമായ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുമെന്ന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.
കുന്നംകുളം നഗരസഭ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂലൈ 31നകം മുഴുവന്‍ വീടുകളും വൈദ്യുതീകരിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം, അടിസ്ഥാന വികസന ശേഷി വര്‍ധിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു. ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ അധ്യക്ഷയായി.
എജിനീയര്‍ ജെ.ആര്‍ രാജ് പദ്ധതി വിശദീകരണം നടത്തി. 21 കോടി രൂപയുടെ പദ്ധതി രേഖകളാണ് 2016  17 വര്‍ഷത്തെ പദ്ധതി രേഖയില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. സ്പില്‍ ഓവര്‍ വര്‍ക്കുകള്‍ക്ക് പുറമെ 16 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഉള്‍പെടുത്തിയിരിക്കുന്നത്.
288 പുതിയ പദ്ധതികളില്‍ പട്ടിക ജാതി വിഭാഗങ്ങള്‍ക്കുള്ള വീട് നിര്‍മാണത്തിന് ഒരു കോടി പതിനൊന്ന് ലക്ഷം രൂപയും, ടൗണ്‍ഹാള്‍ നവീകരണത്തിന് 62 88 500 രൂപയും, വകയിരുത്തിയിട്ടുണ്ട്. ആധുനിക അറവുശാല
നിര്‍മാണം, റോഡുകളുടെ നിര്‍മാണം പുനുരുദ്ധാരണം, ശിശുക്ഷേമം, മരുന്നുകള്‍, വിദ്യാഭ്യാസ മേഖലയുടെ നവീകരണം തുടങ്ങി അടിസ്ഥാന പാശ്ചാതലം, കാര്‍ഷികം എന്നീ മേഖലയില്‍ ഊന്നല്‍ നല്‍കിയാണ് വികസന രേഖ തയ്യാറാക്കിയിരിക്കുന്നത്.
 യോഗത്തില്‍ ഉയര്‍ന്നുവരുന്ന പുതിയ ആശയങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ ശേഷം രേഖ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചു പാസാക്കും.
വൈസ് ചെയര്‍മാന്‍ പി.എം സുരേഷ്, സ്ഥിരം സമിതി അംഗങ്ങളായ ഷാജി ആലിക്കല്‍, സുമ ഗംഗാധരന്‍, ഗീതാശശി, കെ.കെ മുരളി, മിഷ സെബാസ്റ്റ്യന്‍, സൂപ്രണ്ട് എം.കബീര്‍, സെക്രട്ടറി വി.സജികുമാര്‍ സംസാരിച്ചു. പദ്ധതി രേഖ സംബന്ധിച്ചുള്ള ചര്‍ച്ചകളും റിപ്പോര്‍ട്ടും കര്‍മ്മ സമിതി അവലോകനവും ക്രോഡീകരണവും ഉണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ വ്യോമതാവളവും ആയുധ ഫാക്ടറിയും ആക്രമിച്ച് ഹിസ്ബുല്ല; റോക്കറ്റ് പതിച്ച് നിരവധി പേര്‍ക്കുപരുക്ക്

latest
  •  a month ago
No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago