ഭൗമ പ്രതിഭാസങ്ങള്‍; ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ പഠനം തുടങ്ങി
തൊടുപുഴ: ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ജില്ലയുടെ വിവിധ പ്രദേശങ്ങളിലുണ്ടായ ഭൗമ പ്രതിഭാസങ്ങളെക്കുറിച്ച് ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ പ്രാഥമിക പഠനം തുടങ്ങി. ബുധനാഴ്ച ഇടുക്കി കലക്ടര്‍ കെ. ജീവന്‍ബാബുവുമായി നടത്തിയ പ്രാഥമിക ചര്‍ച്ചകള്‍ക്കുശേഷം മൂന്നാറിലെത്തിയ സീനിയര്‍ ജിയോളജിസ്റ്റുകളായ സുലാല്‍, മഞ്ജു ആനന്ദ്, അര്‍ച്ചന കെ.ജി എന്നിവര്‍ ഇന്നലെ രാവിലെ മൂന്നാര്‍ ഗവ.കോളജ് പരിസരത്തുമുണ്ടായ മണ്ണിടിച്ചിലുകള്‍ പരിശോധിച്ചു. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വിവിധ പ്രദേശങ്ങളും ഒരേ സ്ഥലത്തു തന്നെ വിവിധ തലങ്ങളിലുള്ള മണ്ണിടിച്ചിലുണ്ടായ രീതികളും മറ്റും പരിശോധിച്ചു.
മണ്ണിടിഞ്ഞ് ചാലുകള്‍ രൂപപ്പെട്ട ഇടങ്ങളില്‍ ചെറിയ തോതില്‍ ഒഴുകന്ന നീര്‍ച്ചാലുകളുടെ ഘടന, മണ്ണിന്റെയും കല്ലിന്റെ സ്വഭാവ ഘടന എന്നിവയെക്കുറിച്ചും പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു . പ്രദേശത്ത് ഒന്നിലധികം നീളുന്ന പഠനം ആവശ്യമാണെന്ന് ജിയോളജിസ്റ്റുകള്‍ വ്യക്തമാക്കി. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ മറു സ്ഥലങ്ങളും ജിയോളജിസ്റ്റുകള്‍ സന്ദര്‍ശിക്കും.
ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ കേരള യൂണിറ്റിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സി, മുരളീധരന്‍, ഡയറക്ടര്‍ ഡോ.മാത്യു ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വിശദമായ പഠനങ്ങള്‍ ഇന്നു മുതല്‍ ആരംഭിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."