HOME
DETAILS
MAL
മെറ്റല്‍ വിരിക്കാതെ റോഡ് ടാര്‍ ചെയ്യാനുള്ള ശ്രമം തടഞ്ഞു
backup
May 07 2017 | 19:05 PM
കോടാലി: ആവശ്യത്തിന് മെറ്റല്‍ വിരിക്കാതെ റോഡ് ടാര്‍ ചെയ്യാനുള്ള കരാറുകാരന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു.
കോടാലി വനം വകുപ്പ് ഓഫിസിനു മുന്നിലൂടെയുള്ള റോഡിലാണ് മെറ്റല്‍ വിരിക്കാതെ ടാര്‍ ചെയ്യാന്‍ മൂലംകുടം സ്വദേശിയായ കരാറുകാരന് ജോയ് ശ്രമിച്ചത്. 390 മീറ്റര്‍ റോഡാണ് മറ്റത്തൂര്‍ പഞ്ചായത്തില്‍ നിന്നും ടാര്‍ ചെയ്യാനായി ജോയ് കരാര്‍ എടുത്തത്. ഇവിടെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ക്വാറി വേസ്റ്റ് അടിച്ചിരുന്നു. അതിനു മുകളിലായിരുന്നു ഞായറാഴ്ച രാവിലെ ടാറിടാന്‍ ശ്രമിച്ചത്. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കരാറുകാരന് പണി നിര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."