HOME
DETAILS
MAL
മനുഷ്യാവകാശ കമ്മിഷന് പരാതി നല്കി
backup
May 07 2017 | 19:05 PM
കൊടുങ്ങല്ലൂര്‍: അഴീക്കോട്-മുനമ്പം ഫെറിയിലെ ജങ്കാര്‍ സര്‍വിസ് സ്തംഭിച്ചതിനെത്തുടര്‍ന്ന് തീരദേശവാസികളുടെ സഞ്ചാര സ്വാതന്ത്രവും ജീവനും സംരക്ഷണം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശകൂട്ടായ്മ മനുഷ്യാവകാശ കമ്മീഷന് പരാതി നല്കി. കഴിഞ്ഞ മാര്‍ച്ച് 30 മുതല്‍ അറ്റകുറ്റപ്പണികളുടെ പേരില്‍ ജങ്കാര്‍ സര്‍വിസ് നിര്‍ത്തിവെച്ചതിന് ശേഷം 27 ദിവസങ്ങള്‍ കഴിഞ്ഞ് ഒരു യാത്രാ ബോട്ടാണ് ഇവിടെ സര്‍വിസ് നടത്തുന്നത്.
ശക്തമായ അടിയൊഴുക്കും തിരമാലകളും ഉളള അഴിമുഖത്തുകൂടിയുളള ഈ സര്‍വിസ് സുരക്ഷിതമല്ലെന്നും രണ്ട് തവണ ഈ യാത്ര അപകടത്തെ നേരിട്ടുവെന്നും കണ്‍വീനര്‍ സിറാജ്ജുദ്ദീന്‍ ചിറക്കല്‍ നല്കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."