400 ല്‍ അധികം പേര്‍ക്ക് എച്ച്.ഐ.വി ബാധ: കടുത്ത ഭീതിയില്‍ പാകിസ്താനിലെ ഗ്രാമം
റാറ്റോഡിറോ: രക്ഷിതാക്കള്‍ പേടിയോടെയാണ് അവരുടെ കുട്ടികളെ എച്ച്.ഐ.വി പരിശോധിക്കാന്‍ ദക്ഷിണ പാക്കിസ്താനിലെ ഗ്രാമത്തില്‍ കാത്തു നില്‍ക്കുന്നത്. നൂറോളം ആളുകളാണ് ഡോക്ടറിന്റെ അറിവില്ലായ്മയില്‍ ഉപയോഗിച്ച മലിനമായ സിറിഞ്ചിന്റെ ഇരകളായത്.
സിന്ധ് പ്രദേശത്തിന്റെ അതിര്‍ത്തിയായ ലാര്‍ക്കാനയിലെ, വസായോ എന്ന ഗ്രാമത്തില്‍ കഴിഞ്ഞ മാസം മുതല്‍ അഞ്ചു സ്‌ക്രീനിങ് മുറികളിലായി കനത്ത തിരക്കിലാണ് പരിശോധന നടത്തുന്നത്.
കഴിഞ്ഞ ആഴ്ചകളിലായി നടന്ന പരിശോധനയില്‍ 400ലും അധികം പേര്‍ക്കും എച്ച്.ഐ.വി പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതില്‍ കൂടുതലും കുട്ടികളാണ്. അനാരോഗ്യകരമായ ഉപകരണത്തിന്റെ ഉപയോഗവും അനിയന്ത്രിതമായ അന്യായപ്രവര്‍ത്തിയും കാരണമാണ് ഇത് ഇങ്ങനെ വ്യാപിച്ചത്.
സംഭവത്തില്‍ റാറ്റോഡിറോയിലെ കുട്ടികളെ സ്‌പെഷ്യലിസ്റ്റ് ഡോക്ടറായ മുസഫര്‍ ഗന്‍ഗാരുവിനെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് എയ്ഡ്‌സ് ഉണ്ടായിരുന്നുവെന്നും ഉപയോഗിച്ച സിറിഞ്ച് 10 കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കായി ഉപയോഗിച്ചുവെന്നും പൊലിസ് പറഞ്ഞു.
ശിശുരോഗ വിദഗ്ധന്റെ ഗുരുതരമായ അശ്രദ്ധയിലേക്കാണ് അധികൃതര്‍ വിരല്‍ചൂണ്ടുന്നതെന്നതിനാല്‍ മഹാമാരി ദുരന്തത്തില്‍ ദേഷ്യത്തിലും ഭീതിയിലുമാണ് ദുര്‍ബലമായ ഈ ഗ്രാമം.
ധാരാളം പേരാണ് വരുന്നത് എന്നാണ് ഒരു ക്ലീനിക്കിലെ ഡോക്ടര്‍ വ്യക്തമാക്കിയത്. ക്ലിനിക്കിലാവട്ടേ ഉപകരണങ്ങളുടെ അഭാവവും രോഗികളുടെ വര്‍ധനയുമാണ് കാണപ്പെടുന്നത്.
മുക്താര്‍ പെര്‍വെസ് എന്നയാള്‍ ആശങ്കയോടെയാണ് തന്റെ മകളെ പരിശോധനക്കയച്ചത്. ഈയിടെ പനിച്ചത് എച്ച്.ഐ.വി കാരണമാണോ എന്ന് ആശങ്കപ്പെടുന്നു. മറ്റുള്ളവര്‍ക്കാവട്ടേ അവരുടെ ഭയം യാഥാര്‍ഥ്യമായിരിക്കുന്നു.
മൂന്ന് ദിവസം മുന്‍പ് തന്റെ ഒരു വയസായ മകള്‍ക്ക് എച്ച്.ഐ.വി ബാധിച്ചിട്ടുണ്ടെന്നറിഞ്ഞ നിസാര്‍ അഹമ്മദ് വെപ്രാളത്തിലും ദേഷ്യത്തിലുമാണ്. ക്ലിനിക്കിലെത്തി മകള്‍ക്കു വേണ്ട മരുന്നു തിരയുകയാണ് അയാള്‍. ''ഞാന്‍ ശപിക്കുന്നു(ഡോക്ടറിനെ), കുട്ടികള്‍ക്ക് രോഗം പകരാന്‍ കാരണമായവനെ'', അയാള്‍ ദേഷ്യത്തോടെ പറഞ്ഞു.
അരികെ, ഇമാം സാദി തന്റെ അഞ്ചു മക്കളെയും പരിശോധിക്കാന്‍ കൊണ്ടുവന്നിരിക്കുന്നു. അവരുടെ കൊച്ചുമകന് പരിശോധനയില്‍ എച്ച്.ഐ.വി ബാധിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. ''മുഴുവന്‍ കുടുംബവും വേദനയിലാണ്'' അവള്‍ എ.എഫ്.പിയോട് പറഞ്ഞു.
''ആരാണ് അവളുടെ കൂടെ കളിക്കുക? പിന്നീട് അവള്‍ വളര്‍ന്നാല്‍, ആരായിരിക്കും അവളെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുക?''- സമീപ ഗ്രാമത്തിലെ ഒരു അമ്മ അവരെ വെളിപ്പെടുത്തരുത് എന്ന് പറഞ്ഞു കൊണ്ട് കണ്ണീരോടെ ചോദിക്കുകയാണ്. അവരുടെ നാല് വയസ്സ് പ്രായമുള്ള മകള്‍ക്കും എച്ച്.ഐ.വി ബാധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."