പാലംകടവിലെ ഇരുമ്പ് പാലം തുരുമ്പുപിടിച്ചത് അപകടഭീഷണിയാകുന്നു
ചേറ്റുവ: കടപ്പുറം ഗ്രാമപഞ്ചായത്തിനേയും ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന പാലംകടവ് ഇരുമ്പ് പാലത്തിന്റെ ചവിട്ട് പടികള്‍ തുരുമ്പ് പിടിച്ചത് അപകട ഭീഷണിയുയര്‍ത്തുന്നു.
ചവിട്ട് പടികളില്‍ പലതും തുരുമ്പ് പിടിച്ച് ദ്രവിച്ച് നശിച്ചുപോകുന്നതുമൂലം രാത്രി സമയങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഏറെ പ്രശ്നമുണ്ടാകുന്നത്. ദ്രവിച്ച ചവിട്ടുപടികളില്‍ ചവിട്ടുമ്പോള്‍ കുഴിയാവുകയും കാലുകള്‍ താഴ്ന്നുപോകുന്ന അവസ്ഥയുമാണ്. ഒരു വര്‍ഷത്തിലേറേയായി കനോലി കനാലിന്റെ കുറുകേയുള്ള ഇരുമ്പ് പാലത്തിന്റെ അപകടാവസ്ഥ പത്രമാധ്യമങ്ങളില്‍ സവിസ്തരം പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയിട്ട്.
നാട്ടുകാര്‍ ബന്ധപ്പെട്ട പഞ്ചായത്തുകളില്‍ പരാതികള്‍ നല്‍കിയിട്ടും ഇന്നേവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കടപ്പുറം ഭാഗത്ത് നിന്ന് നിരവധി വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ക്ക് ചാവക്കാട്, വാടാനപ്പള്ളി, തൃശൂര്‍ ഭാഗങ്ങളിലേക്ക് എത്താന്‍ ഈ പാലമാണ് സഹായമായി വര്‍ത്തിക്കുന്നത്. എത്രയും പെട്ടെന്ന് ഒരുമനയൂര്‍ ഇരുമ്പ് പാലം നന്നാക്കാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."