HOME
DETAILS
MAL
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍
backup
May 18 2019 | 06:05 AM
കോഴിക്കോട്: ശസ്ത്രക്രിയയ്ക്ക് വിധേയനായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി മരിച്ചതായി പരാതി. ചേമഞ്ചേരി സ്വദേശി ബൈജുവാണ് പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയനായ ശേഷം മരിച്ചത്. ബന്ധുക്കള്‍ ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ മാസം 13നായിരുന്നു ബൈജു താക്കോല്‍ ദ്വാര ശസ്ത്രക്രിയക്ക് വിധേയനായത്. രണ്ട് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം ബൈജുവിന്റെ അവസ്ഥ ഗുരുതരമാകുകയായിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം പിത്താശയത്തിലെ നീര് പുറത്തുപോകാന്‍ ട്യൂബ് ഇടണം. എന്നാല്‍ ഈ ട്യൂബ് ഇട്ടില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."