നാടു മുഴുവന്‍ പകര്‍ച്ചവ്യാധികള്‍ പടരുമ്പോള്‍ ഡോക്ടര്‍മാരുടെ അഭാവം രോഗികളെ വലയ്ക്കുന്നു
കടുത്തുരുത്തി: പ്രളയദുരിതത്തില്‍ നിന്നും നാട് മുക്തമാവുമ്പോള്‍ നാടെങ്ങും പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന പകര്‍ച്ചാവ്യാധി ദുരിതത്തില്‍ ജനം നട്ടം തിരിയുമ്പോള്‍ ആശുപകളിലെ ഡോക്ടര്‍മാരുടെ അഭാവം രോഗികളെ ദുരിതത്തിലാക്കുന്നു.
കടുത്തുരുത്തി, ഞീഴൂര്‍, മുളക്കുളം, വെള്ളൂര്‍ തുടങ്ങിയ നാലു പഞ്ചായത്തുകളില്‍ നിന്നായി ചികിത്സ തേടിയെത്തുന്ന അറുന്നൂറ്റിമംഗലം പി.എച്ച്.സി യില്‍ ഒരു ഡോക്ടര്‍ മാത്രം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതിനാന്‍ രോഗികള്‍ മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ടി വന്നു.
ഇവിടെ ചികിത്സ തേടിയെത്തിയ മുളക്കുളം പഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ നിന്നെത്തിയ ഒരാള്‍ക്ക് എലിപ്പനിയും, വെള്ളൂ പഞ്ചായത്തില്‍ നിന്നെത്തിയ ഒരാള്‍ക്ക് ഡെങ്കിപ്പനിയും സ്ഥിതീകരിച്ചിട്ടുണ്ട്.
നാലു ഡോക്ടര്‍മാരുള്ള ഇവിടെ ഇന്നലെ ഡ്യൂട്ടിക്കെത്തിയത് ഒരു ഡോക്ര് മാത്രമാണ്. ഒരാള്‍ അവധിയാലാണ് മറ്റ് രണ്ട് പേര് മെഡിക്കല്‍ കോണ്‍ഫറന്‍സിന് പോയി. കടുത്ത പനിയുംവിറയലുമായെത്തിയ സ്ത്രീകളും, വൃദ്ധജനങ്ങളുമടക്കമുള്ള നൂറ് കണക്കിന് രോഗികളെ ചികിത്സിക്കാന്‍ ഒരു ഡോക്ടടര്‍ മാത്രമുണ്ടായിരുന്നതിനാല്‍ രോഗികള്‍ മണിക്കൂറുകള്‍ നിന്നാണ് ഡോക്ടറെ കണ്ടത്.
ആരോഗ്യസ്ഥിതി മോശമായ രോഗികള്‍ മണിക്കൂറുകള്‍ നില്ക്കാന് കഴിയാത്തതിനാല്‍ കുറവിലങ്ങാടും, തലയോലപ്പറമ്പിലുമുള്ള ആശുപത്രികളിലെത്തിയാണ് ഡോക്ടറെ കണ്ട് ചികിത്സ തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."