ഏറ്റുമാനൂരില്‍ മള്‍ട്ടിപ്ലക്‌സ് തീയേറ്ററോടു കൂടിയ വ്യാപാര സമുച്ചയത്തിന് 15 കോടി വായ്പ
ഏറ്റുമാനൂര്‍: നഗരസഭയുടെ മള്‍ട്ടിപ്ലക്‌സ് തീയേറ്ററോടു കൂടിയ വ്യാപാരസമുശ്ചയത്തിന്റെ നിര്‍മ്മാണം ദര്‍ഘാസ് നടപടികളിലേയ്ക്ക്. കേരള അര്‍ബന്‍ റൂറല്‍ ഡെവലപ്‌മെന്റ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇതിനായി 15 കോടി രൂപ വായ്പ അനുവദിച്ചു.
നിര്‍മ്മാണം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിയുമ്പോള്‍ മാസതവണകളായി വായ്പതുക തിരിച്ചടയ്ക്കണം. പ്രതിമാസം 22,26,000 രൂപ വീതമാണ് തിരിച്ചടയക്കേണ്ടത്. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഷോപ്പിംഗ് കോംപ്ലകസില്‍ എം.സി.റോഡിന് അഭിമുഖമായി 14 കടകളും എതിര്‍വശ(പടം)് 14 കടകളും വീതം ഉണ്ടാകും. ഇവയില്‍ നിന്നും തീയേറ്ററുകളില്‍നിന്നുമുള്ള വാടകയിനത്തിലും പാര്‍ക്കിങ് ഫീസിനത്തിലും മറ്റുമായി ഈ തുകയില്‍ കൂടുതല്‍ പ്രതിമാസം ലഭിക്കുമെന്നാണ് പ്രതീക്ഷ. നിര്‍മാണത്തിന് വ്യാപാരികളുടെ വിഹിതമായി 10 കോടി രൂപ ലഭിക്കും. ഷോപ്പിങ് കോംപ്ലക്‌സിനു മുന്‍വശം നിലവില്‍ കച്ചവടം നടത്തുന്ന സ്ഥാപനങ്ങളെ ഒഴിവാക്കുമ്പോള്‍ പകരം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കൗണ്‍സില്‍ യോഗം തീരുമാനമെടക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍ പറഞ്ഞു.
നഗരഹൃദയത്തില്‍ 60,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ളതാണ് നിമ്മിക്കാനുദ്ദേശിക്കുന്ന ഷോപ്പിങ് കോംപ്ലകസ് കം മള്‍ട്ടിപ്ലക്‌സ് തീയേറ്റര്‍. വിശാലമായ കോംപ്ലക്‌സില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ സിനിമാ തീയേറ്ററുകളുാകും ഉണ്ടാവുക.
നഗരസഭയുടെ സ്വപ്ന പദ്ധതികളിലൊന്നാണ് ഷോപ്പിങ് കോംപ്ലകസ് കം മള്‍ട്ടിപ്ലസ് തീയേറ്റര്‍. നിര്‍മ്മാണം പൂര്‍ത്തികരിക്കുന്നതോടെ ഏറ്റുമാനൂര്‍ ടൗണിന്റ മുഖഛായ തന്നെ മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."