കുടിവെള്ളമില്ല; വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭത്തിലേക്ക്
മാള: കുടിവെള്ള ലഭ്യതയുടെ വിഷയത്തില്‍ അലംഭാവം കാട്ടുന്ന ഭരണകൂടത്തിനെതിരേ വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭത്തിലേക്ക്. വെല്‍ഫെയര്‍ പാര്‍ട്ടി കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റിയാണ് പ്രക്ഷോഭവുമായി രംഗത്ത് വരുന്നത് .
മണ്ഡലത്തിലെ പകുതിയിലേറെ പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാക്കനിയായിരുന്നിട്ടും പ്രാദേശിക ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നും ഫലപ്രദമായ യാതൊരു നടപടിയില്ലാത്തതിനെതിരേയാണ് പ്രക്ഷോഭം.
കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരപരിപാടികളുടെ തുടക്കമായി ഇന്ന് രാവിലെ 10.30 ന് പുത്തന്‍ചിറ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുടമുടച്ച് ജനങ്ങള്‍ പ്രതിഷേധിക്കും. ജില്ലാ പ്രസിഡന്റ് കെ.ജി മോഹനന് ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച രാവിലെ 10.30 ന് പൊയ്യ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ കുടമുടച്ചുള്ള പ്രതിഷേധം ജില്ലാ സെക്രട്ടറി കെ.കെ അജിത ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ ടി.വി ശിവശങ്കരന്, കെ.എം സെയ്ഫുദ്ധീന്‍, പി.ആര് പോള്‍, എ.എ ഉബൈസ്, കെ.കെ അലി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."