HOME
DETAILS

പീഡനപർവ്വത്തിൽ നിന്ന് മോചനം; അരുൺ രാജും അനീഷും നാടണഞ്ഞു

  
backup
October 03 2020 | 04:10 AM

arun-raj-aneesh-case-from-wadi-al-davaasir

     റിയാദ്: കുടിവെള്ള വിതരണക്കമ്പനിയിൽ ജോലിക്കായി ട്രാവൽ ഏജൻസിക്കു വൻതുക നൽകി വിസയെടുത്തു സഊദിയിലെത്തിയ മലയാളികൾ ഒന്നര വർഷത്തെ പീഡനപർവ്വത്തിൽ നിന്ന് മോചനം നേടി നാട്ടിലേക്ക് യാത്ര തിരിച്ചു. മൂന്നര വർഷം മുമ്പ് സഊദിയിലെത്തിയ തിരുവനന്തപുരം കാട്ടാക്കട സ്വദേശി അരുൺ രാജ്, കൊല്ലം കൊട്ടാരക്കര സ്വദേശി അനീഷ് എന്നിവരാണ് ഇന്ത്യൻ സോഷ്യൽ ഫോറം വളണ്ടിയർമാരുടെ ഇടപെടലിലൂടെ മോചിതരായി തിരികെ നാട്ടിലേക്കു പോയത്. വാദി ദവാസിറിലെ അഗാദീർ കുടിവെള്ളക്കമ്പനിയിലേക്ക് ജോലിക്കായി എത്തിയ ഇവർ വിസ തരപ്പെടുത്തിനായി ട്രാവൽ ഏജൻസിക്കു ഭീമമായ തുകയും നൽകിയിരുന്നു. ആദ്യ രണ്ടു വർഷക്കാലത്തോളം ജോലിയും ശമ്പളവും ലഭിച്ചിരുന്നതായി അരുൺരാജും അനീഷും പറഞ്ഞു, അതേസമയം ഇരുവർക്കും കമ്പനി ഇഖാമയോ മറ്റു രേഖകളോ നൽകിയിരുന്നില്ല. എന്നാൽ തുടർന്നിങ്ങോട്ട് ജോലിയും ശമ്പളവുമില്ലാതെ താമസസ്ഥലത്ത് കഴിച്ചു കൂട്ടുകയായിരുന്നു.

    കമ്പനി ഉടമയിൽ നിന്നും യാതൊരു സഹായവും കിട്ടാതായതിനാൽ ജീവിതച്ചെലവിനു പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടതായി വന്നു. ഐഎസ്എഫ് പ്രവർത്തകരുടെയും സുമനസ്സുകളുടെയും സഹായത്താലായിരുന്നു ഒന്നര വർഷത്തോളം ഇരുവരും കഴിഞ്ഞു പോന്നത്. അതിനിടെ അനീഷിന്റെ സഹോദരി അസുഖം ബാധിച്ചു കിടപ്പിലായതോടെ അവരെ ശുശ്രൂഷിക്കാൻ മറ്റാരുമില്ലാത്തതിനാൽ നാട്ടിലെത്താൻ സഹായിക്കണമെന്ന് കമ്പനി അധികൃതരോട് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.

    ദുരിതക്കയത്തിലായ അരുൺരാജിന്റെയും അനീഷിന്റെയും പ്രശ്നത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം വാദി ദവാസിർ ഘടകം ഇടപെട്ട് നിയമപരമായി പ്രശ്നം കൈകാര്യം ചെയ്യാൻ തയ്യാറായപ്പോൾ ഇരുവർക്കുമെതിരെ കള്ളക്കേസുമായി കമ്പനി രംഗത്തെത്തി. ഇഖാമ അടിച്ചു നല്‍കുവാന്‍ കോടതി ആവശ്യപ്പെട്ടിട്ടും സ്‌പോൺസർ തയ്യാറാകാതെ വന്നപ്പോള്‍ കോടതി ഇടപെടും സ്‌പോൺസറുടെ എല്ലാ ഗവര്‍ന്മെന്റ് സര്‍വീസുകളും നിര്‍ത്തി വെക്കുകയും ചെയ്തു. പിന്നീട് സ്‌പോൺസറുടെ മകനുമായി സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ ഇന്‍ ചാര്‍ജ് ലത്തീഫ് മാനന്തേരി സംസാരിക്കുകയും പ്രശ്നം ഒത്തു തീര്‍പ്പാക്കുകയും , ഇരുവർക്കും വിസ കാൻസൽ ചെയ്തു സ്വദേശത്തേക്കു തിരികെ പോകാനുള്ള രേഖകൾ ശരിയാക്കി നല്‍കുകയുമായിരുന്നു. അതോടൊപ്പം നാലു മാസത്തെ ശമ്പളക്കുടിശ്ശികയും വിമാനടിക്കറ്റും നൽകാൻ കമ്പനി തയ്യാറാവുകയും ചെയ്തു.

    ദുരിതക്കയത്തിൽ നിന്ന് മോചിതരായി കഴിഞ്ഞദിവസമാണ് റിയാദ് വിമാനത്താവളത്തില്‍ നിന്നും തിരുവന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിൽ അരുൺരാജും അനീഷും യാത്രയായത്. ഐഎസ്എഫ് ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അബ്ദുല്‍ ലത്തീഫ് കരുനനാഗപ്പള്ളിയും യാത്രയില്‍ കൂടെ ഉണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  9 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  21 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  29 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago