വരാണസിയില്‍ നാളെ വോട്ടെടുപ്പ്; മോദി കേദാര്‍നാഥില്‍ ധ്യാനത്തില്‍
കേദാര്‍നാഥ്: സ്വന്തം മണ്ഡലമായ വരാണസിയില്‍ നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി കേദാര്‍നാഥ് ഗുഹയില്‍ ധ്യാനത്തില്‍.തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ അവസാനിച്ചതിന് പിന്നാലെയാണ് മോദി കേദാര്‍നാഥിലെത്തിയത്. രാവിലെ ക്ഷേത്ര ദര്‍ശനം നടത്തിയതിന് ശേഷമാണ് അദ്ദേഹം ധ്യാനത്തിനായി ഗുഹയിലേക്ക് പോയത്. രണ്ടു കിലോമീറ്ററോളം കാല്‍നടയായി നടന്നാണ് മോദി ഗുഹയിലെത്തിയത്. നാളെ ബദരീനാഥ് ക്ഷേത്രവും സന്ദര്‍ശിച്ച ശേഷമായിരിക്കും മോദി ദല്‍ഹിയിലേക്ക് മടങ്ങും.
Prime Minister Narendra Modi meditates at a holy cave near Kedarnath Shrine in Uttarakhand. pic.twitter.com/KbiDTqtwwE
— ANI (@ANI) 18 May 2019
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി വാങ്ങിയാണ് മോദി കേദാര്‍നാഥില്‍ പോയത് . തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിക്കെരുതെന്ന് കമ്മീഷന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
മോദിയുടേത് തികച്ചും ആത്മീയ സന്ദര്‍ശനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അജയ് ഭട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ബദരീനാഥ്, കേദാര്‍നാഥ് ക്ഷേത്രങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."