കുടിവെള്ള ടാങ്ക് തകര്‍ന്നു; ബദല്‍ സംവിധാനമില്ലാതെ ജനം ദുരിതത്തില്‍
നെടുങ്കണ്ടം: താന്നിമൂട് അട്ടിപ്പടിയില്‍ പൊതു ജലവിതരണത്തിനായി സ്ഥാപിച്ച കുടിവെള്ള ടാങ്ക് തകര്‍ന്നു. മൂന്ന് വര്‍ഷം മുന്‍പാണ് കനത്ത കുടിവെള്ള ക്ഷാമം നേരിടുന്ന താന്നിമൂട് അട്ടിപ്പടിയില്‍ കുടിവെള്ള പദ്ധതി ആരംഭിച്ചത്. സമീപത്തായി കുഴല്‍ കിണര്‍ നിര്‍മിച്ച് ഇവിടെ നിന്ന് വെള്ളം ടാങ്കിലേയ്ക്ക് പമ്പ് ചെയ്ത് ടാങ്കില്‍ നിന്നും ഹോസ് മുഖാന്തിരം വീടുകളില്‍ എത്തിക്കുകയായിരുന്നു.
കനത്ത കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലയില്‍ 18 കുടുംബങ്ങളുടെ ഏക ആശ്രയമായിരുന്നു പദ്ധതി. ടാങ്കിലേയ്ക്ക് വെള്ളം മോട്ടോര്‍ ഉപയോഗിച്ച് നിറച്ച ശേഷം വീടുകളിലേക്ക് തുറന്ന് വിടാന്‍ തുടങ്ങുന്നതിന് തൊട്ടു മുന്‍പാണ് ടാങ്ക് പൊട്ടിയത്. ഉഗ്ര ശബ്ദത്തോടെ 5000 ലിറ്റര്‍ വെള്ളം കൊള്ളുന്ന ടാങ്ക് പൊട്ടുകയായിരുന്നു. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള എം ആര്‍ വിജയന്‍ അത്ഭുതകരമായാണ് രക്ഷപെട്ടത്.
കഴിഞ്ഞയിടെ പെയ്ത കനത്ത മഴയേയും ശക്തമായ കാറ്റിനേയും തുടര്‍ന്ന് ടാങ്കില്‍ വിള്ളല്‍ രൂപപെട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. പിന്നീട് ഈ ഭാഗം പശ ഉപയോഗിച്ച് ഒട്ടിച്ചാണ് വെള്ളം പമ്പ് ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെ വിള്ളല്‍ വ്യാപിക്കുകയും ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. നിലവില്‍ അടുത്ത ദിവസം മുതല്‍ വാഹനങ്ങളില്‍ വില കൊടുത്ത് വെള്ളം എത്തിക്കേണ്ട ഗതികേടിലാണു നാട്ടുകാര്‍. എത്രയും വേഗം പകരം സംവിധാനം ഒരുക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."